General News

ഇടുക്കിയിലെ പട്ടയ മേള തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

Sun, May 21, 2017

Arabianewspaper 171
ഇടുക്കിയിലെ പട്ടയ മേള തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

ഇടതു സര്‍ക്കാര്‍ ഇടുക്കിയില്‍ നടത്തിയ പട്ടയ വിതരണമേള തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപാധി രഹിത പട്ടയം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍, ഉപാധികളോടെയുള്ള പട്ടയങ്ങളാണ് വിതരണം ചെയ്തത്. -ചെന്നിത്തല പറയുന്നു.


പത്തോളം ഉപോധികളാണ് പട്ടയത്തില്‍ ഉണ്ടായിരുന്നത്. ഇത് നേരത്തെ, ഉണ്ടായിരുന്ന ഉപാധികള്‍ തന്നെയാണ്. യുഡിഎഫ് സര്‍ക്കാര്‍ മുന്‍പ് കൊണ്ടുവന്ന കൈമാറ്റം സംബന്ധിച്ച മൂന്നാം വകുപ്പിലെ ഭേദഗതി പുതിയ പട്ടയത്തിലും ഉണ്ട്.


ഇത് മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കി വെച്ചിരുന്ന പട്ടയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യുകമാത്രമാണ് ഉണ്ടായത്. പതിനായിരം പട്ടയം നല്‍കേണ്ട സ്ഥാനത്ത് പകുതി പോലും തയ്യാറായിരുന്നില്ല. ഇതിന് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നതാണ് ഇതിനു കാരണം.


ഇടുക്കി അണക്കെട്ടിനു സമീപം പത്തു ചെയിന്‍ മേഖല, പെരിഞ്ഞാന്‍ കുട്ടി. കൂത്തുംഗല്‍, അയ്യപ്പന്‍ കോവില്‍ എന്നിവടങ്ങളിലും പട്ടയം നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രേഖകള്‍ തയ്യാറാക്കാന്‍ സാധിക്കാത്തതിനാല്‍ ഇത് നടന്നില്ല് ഇത്രയും വലിയ തട്ടിപ്പാണ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിേെന്റ പേരില്‍ നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

Tags : Chennithala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ