OMG News

ഭക്ഷണം നല്‍കി സംരക്ഷിച്ചയാളെ നായ് കടിച്ചു കൊന്നു, മുഖം തിന്നു

Sun, May 21, 2017

Arabianewspaper 892
ഭക്ഷണം നല്‍കി സംരക്ഷിച്ചയാളെ നായ് കടിച്ചു കൊന്നു, മുഖം തിന്നു

കെയര്‍ ടേക്കറെ കടിച്ചു കൊന്ന് മുഖവും തിന്ന് മണിക്കൂറുകള്‍ കാവല്‍ നിന്ന ജര്‍മന്‍ ഇനമായ റൊട്ട്‌വിലറെ പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു. ഇതിനെ നോക്കാന്‍ ആരും തയ്യാറാവുന്നില്ല.


ടൈഗര്‍ എന്ന നാലു വയസുള്ള നായയാണ് ഫാം ഹൗസിലെ സൂക്ഷിപ്പുക്കാരനായ മണിറാമിനെ കടിച്ചു കൊന്നത്. നാലു മണിക്കൂറോളം മൃതദേഹത്തിന് മുന്നില്‍ കാവലിരുന്ന നായയെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്.


സാധാരണ അനുസരണശീലവും ശാന്ത പ്രകൃതവുമാണ് ഈ ഇനത്തില്‍പെട്ട നായകള്‍. ഹരിയാനയിലെ പാനിപ്പത്തിലെ ബല്‍ഹേരി വില്ലേജിലാണ് ഏവരെയും നടുക്കിയ ദുരന്തം ഉണ്ടായത്.


നായയും കടിച്ചു കൊന്ന് വികൃതമാക്കിയ മൃതദേഹവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേന്ദ്ര മന്ത്രി മനേക ഗാന്ധി നായയെ ദത്തെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനെ സംരക്ഷിക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് നായ സ്‌നേഹിയായ മനേകാ ഗാന്ധിയുടെ ഇടപെടല്‍.


നിരവധി പേര്‍ ഒരുമിച്ച് വരുന്നതു കണ്ടാല്‍ ആക്രമണോത്സുകത കാട്ടുന്നതാണ് റൊട്ട് വിലര്‍ നായ്ക്കള്‍. എന്നാല്‍, മൃഗസ്‌നേഹി സംഘടനയിലെ ചിലര്‍ പറയുന്നത്. ദിവസം മുഴുവന്‍ കെട്ടിയിട്ടാല്‍ ഇത്തരം നായ്ക്കള്‍ ആക്രമണോത്സുകരാകുമെന്നാണ്. കെയര്‍ടേക്കാറായ ആള്‍ നായയെ അഴിക്കാന്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ ഇയാളുടെ മേല്‍ ചാടി വീഴുകയായിരുന്നു,. തുടര്‍ന്ന് കഴുത്തില്‍ കടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്ന് പറയപ്പെടുന്നു. മണിക്കൂറുകളോളം കഴുത്തിലെ പിടി വിട്ടിരുന്നില്ല. തുടര്‍ന്ന മുഖം കടിച്ചു തിന്നുകയും ചെയ്തു.


പലരും നായയുടെ പിടി വിടാനായി ഇതിനെ വടികൊണ്ടു തല്ലുകയും ഇഷ്ടിക, കല്ല് തുടങ്ങിയവ വെച്ച് എറിയുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ നായയെ വെറ്റിനറി ഡോക്ടര്‍ എത്തി ചികിത്സ നല്‍കി.

Tags : Rottweiler 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ