General News

വീണ്ടും മിന്നാലാക്രമണത്തിന് മോഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു/

Sun, May 21, 2017

Arabianewspaper 162
വീണ്ടും മിന്നാലാക്രമണത്തിന് മോഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു/

വീണ്ടു മിന്നാലാക്രമണത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹ മന്ത്രി ജീതേന്ദ്ര സിംഗ്. പാക് അതിര്‍ത്തികളിലെ ഭീകര ക്യാമ്പുകളെ ഉന്നം വെച്ചുള്ള ആക്രമണം വീണ്ടും ഉണ്ടാകുമെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.


ഭീകരക്യാമ്പുകള്‍ അതിര്‍ത്തിയില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാശ്മീരിലെ അതിക്രമങ്ങള്‍ക്കു പരിഹാരം കാണാന്‍ മറ്റു വഴികളൊന്നും തന്നെ മുന്നിലെല്ലങ്കില്‍ ഇതൊരു പരിഹാര മാര്‍ഗമാണെന്ന് മന്ത്രി പറയുന്നു.


അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം പാക്കിസ്ഥാന്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനെ ഇല്ലാതാക്കുക സൈന്യത്തിന്റെയും സര്‍ക്കാരിന്റേയും ചുമതലയാണ്.


എന്നാല്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക് എപ്പോള്‍ നടക്കും എവിടെ നടക്കുമെന്നും മറ്റുമുള്ളത് മുന്‍കൂട്ടി പറയാനാകില്ല. കാത്തിരിക്കുക മന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ