General News

പാക്കിസ്ഥാനില്‍ ഇറാന്റെ പീരങ്കി ആക്രമണം.

Sun, May 21, 2017

Arabianewspaper 226
പാക്കിസ്ഥാനില്‍ ഇറാന്റെ പീരങ്കി ആക്രമണം.

ഭീകരരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതിര്‍ത്തി കടന്ന് ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയ ഇറാന്‍ ഞായറാഴ്ച പാക്കിസ്ഥാനിലേക്ക് മോര്‍ട്ടാല്‍ ഷെല്‍ ആക്രമണം നടത്തി.


ബലോചിസ്ഥാനിലെ ചഗായി മേഖലയിലാണ് ഇറാന്റെ പീരങ്കികളില്‍ നിന്നുള്ള ഷെല്ലുകള്‍ പതിച്ചത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം പത്തോളം ഇറാനിയന്‍ ഗാര്‍ഡുകള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


ഇറാനിയന്‍ ഭടന്‍മാരെ വകവരുത്തിയ ശേഷം ഭീകരര്‍ പാക്കിസ്ഥാനിലേക്കാണ് മടങ്ങിയതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ജെയ്ഷല്‍ അദില്‍ എന്ന ഭീകര സംഘടനയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഇറാന്‍ ആരോപിക്കുന്നു.


അതിര്‍ത്തി പോസ്റ്റുകളില്‍ കാവല്‍ നിന്നിരുന്ന ഗാര്‍ഡുകളെ ലോംഗ് റേഞ്ച് ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമിച്ചത്.


അതിര്‍ത്തി കടന്ന് ഇറാനിലെത്തി വ്യാപക ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.. ഭീകരരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതിര്‍ത്തി കടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം.


സൗദി അറേബ്യയില്‍ അറബ് -ഇസ്ലാമിക -യുഎസ് ഉച്ചകോടി നടക്കുന്നതിനിടെയാണ് അതിര്‍ത്തിയിലെ ആക്രമണം. കഴിഞ്ഞ ദിവസമാണ് നിലവിലെ പ്രസിഡന്റ് ഹസന്‍ റൊഹാനി വീണ്ടും പ്രസിഡന്റായി അധികാരേറ്റത.


പക്കിസ്ഥാനെതിരെയുള്ള ഇറാന്റെ നീക്കങ്ങള്‍ ഇന്ത്യ താത്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. പൊതു ശത്രുവെന്ന നിലയില്‍ യേജിച്ചുള്ള പ്രവര്‍ത്തനള്‍ക്ക് ഇത് വഴിവെച്ചേക്കാം,.

Tags : Iran 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ