Vehicle News

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ കാര്‍ വില്‍പന നിര്‍ത്തും,

Sun, May 21, 2017

Arabianewspaper 918
ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ കാര്‍ വില്‍പന നിര്‍ത്തും,

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ കാര്‍ വില്‍പന നിര്‍ത്തിവെയ്ക്കുന്നതായുള്ള വാര്‍ത്തകള്‍ ഓട്ടോ മൊബൈല്‍ രംഗം അത്ഭുതതത്തോടെയാണ് ശ്രവിച്ചത്.


ലോകത്തിലെ ഏറ്റവും മികച്ച വിപണികളിലൊന്നില്‍ നിന്നും ജനറല്‍ മോട്ടോഴ്‌സ് പിന്‍വാങ്ങുന്നത് എന്തിനെന്ന വലിയ ചോദ്യമാണ് ഏവരും ഉയര്‍ക്കിയത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ട്. എന്നാല്‍, വിപണി പങ്കാളിത്തത്തില്‍ കേവലം ഒരു ശതമാനമാണ് ജനറല്‍ മോട്ടോഴ്‌സിനുള്ളത്.


ഷെവര്‍ലെ എന്ന ബ്രാന്‍ഡാണ് ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞിരുന്നത്. ജപ്പാന്‍-കൊറിയ നിര്‍മിത വാഹനങ്ങളോടുള്ള താല്‍പര്യമാണ് ഇന്ത്യയില്‍ കണ്ടു വരുന്നത്.


അമേരിക്കന്‍, ജര്‍മന്‍ കാറുകളോട് ഇന്ത്യക്കാര്‍ക്ക് പൊതുവെ താല്‍പര്യമില്ല. ലോകത്തിലെ കാര്‍ വില്‍പന വിപണിയിലെ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.


എന്നാല്‍, ഇന്ത്യയില്‍ അസംബ്ലി ചെയ്യുന്ന ശാലകള്‍ അടച്ചു പൂട്ടാന്‍ ജനറല്‍ മോട്ടോഴ്‌സ് താല്‍പര്യപ്പെടുന്നില്ല,. ബംഗലൂരു, മുംബൈ പ്ലാന്റുകളാണ് ജി എം മോട്ടേഴ്‌സിനുള്ളത്.


മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി പുതിയ സൗകര്യങ്ങളും മറ്റും ലഭിച്ചതോടെ ഇന്ത്യയില്‍ വാഹനം അസംബ്ലി ചെയ്ത് ഏഷ്യയിലെ തന്നെ മറ്റിടങ്ങളിലേക്ക് വിതരണം ചെയ്യാനാണ് ജിഎംം പദ്ധതിയിടുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ലക്ഷ്യം. ദക്ഷിണ കൊറിയയിലും ജിഎം മോട്ടോഴ്‌സിന് പ്ലാന്‍ുണ്ട.


ഗുജറാത്തിലെ പ്ലാന്റ് ചൈനീസ് കാര്‍ നിര്‍മാതാക്കളായ എസ്എഐസി മോട്ടോര്‍ കോര്‍പറേഷന് വില്‍ക്കും.

Tags : GM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ