General News

കാഷ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോഡി ശ്വാശത പരിഹാരം കാണും-രാജ് നാഥ്

Sun, May 21, 2017

Arabianewspaper 188
കാഷ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോഡി ശ്വാശത പരിഹാരം കാണും-രാജ് നാഥ്

കഷ്മീര്‍ പ്രശ്‌നത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാശ്വത പരിഹാരം കാണുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സിക്കിം സന്ദര്‍ശനത്തിനിടെയാണ് രാജ് നാഥിന്റെ പരാമര്‍ശം,.


കാഷ്മീരിലെ വിഷയങ്ങള്‍ക്കു കാരണം പാക്കിസ്ഥാനാണ്. 2016 ല്‍ എണ്‍പതോളം യുവാക്കളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതിനാലും പരിക്കേറ്റു.


2014 ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അയല്‍ രാജ്യങ്ങളുമായി നല്ല സൗഹൃദമാണ് ആഗ്രഹിച്ചിരുന്നത്. അയല്‍ രാജ്യങ്ങളുടെ തലവന്‍മാരെ സത്യ പ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.



എന്നാല്‍, പാക്കിസ്ഥാന്റെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവും ഇതുകൊണ്ടെന്നും ഉണ്ടായില്ല. പാക്കിസ്ഥാന് മാറ്റം വരുമെന്നാണ് നമ്മുടെ പ്രതീക്ഷ,. പാക്കിസ്ഥാന്‍ മാറിയില്ലെങ്കില്‍ അവരെ നമുക്ക് മാറ്റേണ്ടതായിട്ട് വരും. രാജ്‌നാഥ് സിംഗ് പറഞ്ഞു.


ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നാഥു ല അതിര്‍ത്തി പോസ്റ്റില്‍ രാജ്‌നാഥ് സന്ദര്‍ശനം നടത്തി.

Tags : Kashmir 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ