General News

സുരേഷ് ഗോപിയുടെ മാക്രിക്കൂട്ടം പരാമാര്‍ശത്തിനെതിരെ പിണറായി

Sun, May 21, 2017

Arabianewspaper 355
സുരേഷ് ഗോപിയുടെ മാക്രിക്കൂട്ടം പരാമാര്‍ശത്തിനെതിരെ പിണറായി

സുരേഷ് ഗോപിയുടെ മാക്രികൂട്ടം പരാമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ഇതെന്തു ഭാഷയെന്നാണ് പിണറായി ചോദിക്കുന്നത്. സംസ്ഥാനത്ത് എംപി ഫണ്ട് വിനിയോഗിക്കുന്നതില്‍ ഇടതു-വലതു മുന്നണികള്‍ തടസം നില്‍ക്കുകയാണെന്നാണ് സുരേഷ് ഗോപി പരാതിപ്പെട്ടത്. സുരേഷ് ഗോപി നടത്തിയ പരാമര്‍ശനങ്ങളില്‍ മാക്രി കൂട്ടമെന്ന് പറഞ്ഞിരുന്നു. ഇത് മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.


മുംബൈയില്‍ ബിജെപിക്കു വേണ്ടി പ്രചാരണം നടത്തവെയാണ് കേരളത്തിലെ വികസന പ്രകിയകള്‍ക്ക് മാക്രി കൂട്ടം തടസം തില്‍ക്കുകയാണെന്ന് സുരേഷ് ഗോപി ആരോപിച്ചത്.


മുംബൈയില്‍ ചെന്ന് സുരേഷ് ഗോപി കേരളത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഖേദകരമാണെന്നും സുരേഷ് ഗോപി രാഷ്ട്രീയ പക്വത കാണിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന വികസന അജന്‍ഡയെ മാനിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, മാക്രിക്കൂട്ടം തടസം നില്‍ക്കുന്നുവെന്നാണ് സുരേഷ് ഗോപി പറയുന്നത്. ആരാണത്. ഏതു ഭാഷയാണത്. മുഖ്യമന്ത്രി ചോദിച്ചു,.


അഞ്ചു കോടിയോളം രൂപ എംപി ഫണ്ടില്‍ ഉണ്ടായിട്ടും ഒരു കോടി രൂപയില്‍ താഴെയാണ് സുരേഷ് ഗോപി ചെലവഴിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, എംപി ഫണ്ട് ചെലവഴിക്കാത്തതല്ല. മറിച്ച് ഇത് ചെലവഴിക്കാന്‍ ഇടതു -വലതു മുന്നണികള്‍ തടസം നില്‍ക്കുകയാണെന്നാണ് സുരേഷ് ഗോപി ആരോപിച്ചത്.


എന്നാല്‍, കേരളത്തില്‍ ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും എവിടെയാണ് തടസം നിന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കണ്ണൂരിലെ കൊലപാതക പരമ്പരല അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ മാത്രം മതിയെന്നും സംസ്ഥാന സര്‍ക്കാരിന് പ്രശനങ്ങള്‍ പരിഹരിക്കാനുള്ള ആര്‍ജ്ജവമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍, സമാധാന ശ്രമങ്ങള്‍ നാടകമാണെന്ന് പറയുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കള്‍ അഭിനയിക്കുകയാണോയെന്നും സ്വന്തം പാര്‍ട്ടിയെക്കുറിച്ച് വിവരങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കാത്തതു കൊണ്ടാനോ ഇത്തരം പ്രസ്താവനകള്‍ എന്ന് അദ്ദേഹം വിശദീകരിക്കേണ്ടിയിരിക്കുന്നു എന്നും പിണറായി പറഞ്ഞു,.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ