General News

രജനീകാന്ത് ഡെല്‍ഹിക്ക്, മോഡിയെ കാണും

Sun, May 21, 2017

Arabianewspaper 214
രജനീകാന്ത് ഡെല്‍ഹിക്ക്, മോഡിയെ കാണും

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തിരക്കിട്ട നാടകീയ നീക്കങ്ങള്‍. നാലു ദിവസം ഫാന്‍സ് അസോസിയേഷന്‍ സമ്മേളനം വിളിച്ചു കൂട്ടിയ രജനീകാന്ത് ഡെല്‍ഹിക്ക് പറക്കുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ചയ്ക്ക് രജനീ സമയം ചോദിച്ചിട്ടുണ്ട. അടുത്ത വാരം കഴിഞ്ഞാല്‍ മോഡി വിദേശ യാത്രയിലായതിനാല്‍ ഈ ആഴ്ച തന്നെ മോഡിയെ കാണാനാണ് രജനിയുടെ നീക്കം.


രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയാണ്. ജയലളിതയുടെ മരണ ശേഷം തമിഴ് നാട് രാഷ്ട്രീയത്തില്‍ ഉണ്ടായ നേതൃശൂന്യത മുതലെടുക്കാനാണ് രജനിയുടെ നീക്കം.


ഡിഎംകെയുടെ എം കരുണാനിധിയും സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ തമിഴ് രാഷ്ട്രീയത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നേതാക്കളില്ലാത്ത നിലയിലായി. ജയലളിതയുടെ പിന്‍ഗാമികള്‍ തമ്മിത്തല്ലിലായതോടെ ഡിഎംകെയെ എതിര്‍ക്കുന്നവര്‍ രജനിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.


എന്നാല്‍, ഡിഎംകെയുടെ എം കെ സ്റ്റാലിനേ പ്രകീര്‍ത്തിച്ചതു വഴി രജനി പലരേയും ആശയക്കുഴപ്പത്തിലാക്കി. ഇതിനിടയിലാണ് രജനി കാന്ത് ബിജെപി നേതാക്കളുമായി ആശയ വിനിമയം നടത്തുന്നത്. വലിയ രാഷ്രീയമാറ്റങ്ങള്‍ തമിഴ് നാട്ടില്‍ ഉണ്ടാകുമെന്നാണ് പലരും കണക്കു കൂട്ടുന്നത്.


വെള്ളിയാഴ്ച അണ്ണാഡിഎം കെ വിമത പക്ഷം ഒ പനീര്‍ശെല്‍വത്തിനൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ശശികല വിഭാഗത്തിലെ മന്ത്രിമാരുടേയും അടുപ്പക്കാരുടേയും വസതികളിലും സ്ഥാപനങ്ങളിലും സിബിഐ, ആദായ നികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് എടപ്പാടി പളനി സ്വാമി വിഭാഗം ശശികലേയും ടിടിവി ദിനകരേനയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

Tags : Rajnikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ