General News

ട്രംപിന്റെ സൗദി സന്ദര്‍ശനം ആരംഭിച്ചു

Sat, May 20, 2017

Arabianewspaper 327
ട്രംപിന്റെ സൗദി സന്ദര്‍ശനം ആരംഭിച്ചു

യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന വിദേശ യാത്രക്ക് തുടക്കമായി. സൗദി അറേബ്യയിലാണ് പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് ആദ്യമായി വിദേശ രാജ്യത്ത് കാലുകുത്തുന്നത്.


മുസ്ലീം വിരുദ്ധതയ്ക്ക് കുപ്രസിദ്ധി നേടിയ ശേഷം മുസ്ലീം രാജ്യത്ത് തന്നെ ആദ്യം എത്തിയതും കൗതുകത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ എട്ടു ദിവസത്തെ സന്ദര്‍ശനമാണ് ട്രംപ് നടത്തുന്നത്.


അമ്പതോളം അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ തലവന്‍മാരുമായുള്ള ഉച്ചകോടി ഞായറാഴ്ച നടക്കുമ്പോള്‍ ട്രംപ് ഇതില്‍ പങ്കെടുക്കും. ആഗോള മുസ്ലീം നേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. വിവാദങ്ങള്‍ക്ക് അവസാനമിടുന്നതാകും സന്ദര്‍ശനമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ