General News

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൊഹാനിക്ക് വിജയം

Sat, May 20, 2017

Arabianewspaper 234
ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൊഹാനിക്ക് വിജയം

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഹസന്‍ റൊഹാനിക്ക് വിജയം. യാഥാസ്ഥിതിക വിഭാഗവും ആത്മീയ നേതാവ് ആയത്തൊള്ള ഖമേനിയുടെ അനുഭാവിയുമായ എതിരാളിയും തീവ്ര വലതു പക്ഷ നേതാവും മുന്‍ ജഡ്ജിയുമായ ഇബ്രാഹിം റെയിസിയെയാണ് റൊഹാനി പരാജയപ്പെടുത്തിയത്.


റൊഹാനിക്ക് 58.6 ശതമാനവും റെയ്‌സിക്ക് 39.8 ശതമാനുവുമാണ് ലഭിച്ചത്. റൊഹാനിയുടെ വിജയം പരിഷ്‌കരണ വാദികള്‍ക്ക് ശക്തി പകരുന്നതാണ്.
77 കാരനായ ഖമേനിയുടെ പിന്തുടര്‍ച്ചക്കാരനാണ് റെയിസി എന്ന് മാധ്യമങ്ങള്‍ വിശേഷണം നല്‍കുന്നു.


അമേരിക്കയുമായി സൗഹൃദത്തിലുള്ള റൊഹാനിയുടെ വിജയം മറ്റ് ലോക രാഷ്ട്രങ്ങളും ആശ്വാസത്തോടെയാണ് കാണുന്നത്. യുഎസുമായുള്ള ആണവകരാര്‍ ഒപ്പുവെച്ചതും ഉപരോധങ്ങള്‍ നീങ്ങിയതും റൊഹാനിയുടെ ശ്രമഫലമായാണ്.

Tags : Rouhani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ