General News

കൊച്ചി- ബംഗലൂരു സാമ്പത്തിക ഇടനാഴി പദ്ധതി- കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് നടപടി ആരംഭിച്ചു

Sat, May 20, 2017

Arabianewspaper 293
കൊച്ചി- ബംഗലൂരു സാമ്പത്തിക ഇടനാഴി പദ്ധതി- കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് നടപടി ആരംഭിച്ചു

രാജ്യത്ത് സമഗ്രവികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പഖ്യാപിച്ച വ്യവസായ ഇടനാഴികളില്‍ പ്രമുഖമായ കൊച്ചി -ബംഗലൂരു സാമ്പത്തിക ഇടനാഴി പദ്ധതിക്കുള്ള കണ്‍സള്‍ട്ടന്റിനെ നിയമിക്കാനാണ് കേരള വ്യവസായ വികസന വകുപ്പ് നീക്കം നടത്തുന്നത്.


കൊച്ചി-പാലക്കാട്-കോയമ്പത്തൂര്‍-ബംഗലൂര്‍ വ്യവസായ ഇടനാഴിയില്‍ കേരളത്തിന്റെ പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് കെഎസ്‌ഐഡിസി തയ്യാറാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് ഇതു ഉള്‍പ്പെടുന്നത്. കേരളത്തിലെ തളര്‍ന്ന വ്യവസായ മേഖലയെ പുനരുജ്ജിവിപ്പിക്കാന്‍ ഇത് സുവര്‍ണാവസരമാണെന്ന് കെഎസ്‌ഐഡിസി കരുതുന്നു. കേരളത്തിലേയും തമിഴ് നാട്ടിലേയും അടിസ്ഥാന സൗകര്യ വികസനത്തിനും ഇത് ഗുണകരമാകും. ലോക നിലവാരത്തിലുള്ള റോഡുകളും, റെയില്‍ സൗകര്യങ്ങളും ഇതിന്റെ ഭാഗമാണ് തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചരക്കു നീക്കവും ഇതിലൂടെ സാധ്യമാകും.


തീരപ്രദേശ നഗരങ്ങളും തുറുമുഖങ്ങളും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഉള്‍പ്പെട്ട വ്യവസായ ഇടനാഴിയില്‍ വിഴിഞ്ഞം തുറുമുഖത്തെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.


ചെന്നൈ-ബംഗലൂരു, മുംബൈ-ബംഗലൂരു, ഡെല്‍ഹി-മുംബൈ, അമൃത്സര്‍ -കൊല്‍കൊത്ത, എന്നിവയ്‌ക്കൊപ്പം തമിഴ്‌നാട്ടിലെ തൂത്തുക്കുടി, ചെന്നൈ, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം എന്നീ തുറുമുഖ നഗരങ്ങളെ കൊല്‍ക്കൊത്തയ്‌ക്കൊപ്പം ബന്ധിപ്പിച്ച് ഈസ്റ്റ് കോസ്റ്റ് സാമ്പത്തിക ഇടനാഴി രൂപകല്പന ചെയ്തിരിക്കുന്നത്.


ഈസ്റ്റ് കോസ്റ്റ് സാമ്പത്തിക ഇടനാഴിയില്‍ വിഴിഞ്ഞം തുറുമുഖം കൂടി ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ