General News

ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തവും ധീരവുമായ നടപടി, പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കും -മുഖ്യമന്ത്രി

Sat, May 20, 2017

Arabianewspaper 307
ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തവും ധീരവുമായ നടപടി, പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കും -മുഖ്യമന്ത്രി

ബലാല്‍സംഗം ചെറുക്കുന്നതിനിടയില്‍ മദ്ധ്യവയ്‌സ്‌കനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തവും ധീരവുമായ നടപടിയാണെന്നും ഇത് ചെയ്ത പെണ്‍കുട്ടിക്ക് എല്ലാ നിയമപരിരക്ഷയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,.


എന്നാല്‍, ലൈംഗികരോപണം ഉയര്‍ന്നപ്പോള്‍ താന്‍ തന്നെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതാണെന്ന് മെഡിക്കല്‍ കോളേജി ആശുപത്രിയില്‍ കഴിയുന്ന സ്വാമി പറയുന്നു.


ഇതിനെ തുടര്‍ന്ന് ആശയക്കുഴപ്പത്തിലായ പോലീസ് ശ്രീഹരി എന്ന 54 കാരന്റെ മുന്‍കാല ചെയ്തികള്‍ അന്വേഷിച്ച് പോലീസ് കോലഞ്ചേരിയില്‍ എത്തി.
എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാള്‍ മുമ്പ് ദൈവസഹായം എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്നു.  സമാനമായ ആരോപണങ്ങളോ കേസുകളോ മുമ്പ് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ കോടതിയിലോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നത്.  തിരുവനന്തപുരം കണ്ണുമൂലയിലെ ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം എഡിജിപി സന്ധ്യയുടെ കൈവശമാണ് ഇപ്പോള്‍ ഉള്ളത്. ഇത് തിരികെ ലഭിക്കാന്‍ ശ്രീഹരി സ്വാമിയുടെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. എന്നാല്‍., കോടതി വിധി സന്ധ്യക്ക് അനുകൂലമായി ലഭിച്ചതോടെ സമരം പൊളിയുകയായിരുന്നു,.


ഹോട്ടല്‍ നടത്തിവന്ന ശ്രീഹരി സ്വാമിയായി മാറുകയായിരുന്നു. കൊല്ലത്തെ ചട്ടമ്പി സ്വാമി സ്ഥാപിച്ച പന്മന ആശ്രമത്തില്‍ ഇടയ്ക്ക് എത്തുമായിരുന്നു. എന്നാല്‍, ഈ സ്വാമിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പന്മന ആശ്രമം അധികൃതര്‍ അറിയിച്ചു, 


പോലീസ് ആശ്രമത്തിലെത്തി മൊഴി എടുക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ക്ക് അടുപ്പമുണ്ട്. അമ്മയടെ ഒത്താശയോടെയാണ് മകളെ പീഡിപ്പിച്ചിരുന്നത് പോലീസ് പറയുന്നു. പതിനേഴു വയസുള്ളപ്പോള്‍ മുതല്‍ സ്വാമി തന്നെ പീഡിപ്പിക്കുമായിരുന്നുവെന്നും ഇത് സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം കത്തി വാങ്ങി സൂക്ഷിക്കുകയും തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ വന്നപ്പോള്‍ ജനനേന്ദ്രിയം അറുത്തു മുറിച്ചു മാറ്റുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.


എന്നാല്‍, താന്‍ വീട്ടില്‍ വരുന്നത് പെണ്‍കുട്ടി എതിര്‍ത്തിരുന്നുവെന്നും ഇനിയും വന്നാല്‍ ബലാല്‍സംഗത്തിന് പരാതി നല്‍കുമെന്നും പറഞ്ഞപ്പോള്‍ താന്‍ തന്നെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. 


പ്രായപൂര്‍ത്തിയാകാത്ത സമയത്തും ലൈംഗിക പീഡനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് പോക്‌സോ നിയമ പ്രകാരമാണ് കേസ്. ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞ നിലയിലാണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനനേന്ദ്രിയമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൃത്രിമ ജനനേന്ദ്രിയം വെച്ചു പിടിപ്പിക്കാനാണ് ഡോക്ടര്‍മാരുടെ ശ്രമം. മൂത്രം പോകുന്നതിന് ഇത് സഹായകരമാകും.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ