General News

മലേഗാവിലും ഭിവന്‍ഡിയിലും ബിജെപിക്ക് 48 മുസ്ലീം സ്ഥാനാര്‍ത്ഥികള്‍

Sat, May 20, 2017

Arabianewspaper 283
മലേഗാവിലും ഭിവന്‍ഡിയിലും ബിജെപിക്ക് 48 മുസ്ലീം സ്ഥാനാര്‍ത്ഥികള്‍

മഹാരാഷ്ട്രയിലെ മലേഗാവ്, ഭിവന്‍ഡി മുനിസിപ്പാലിറ്റികളില്‍ ഇതാദ്യമായി ബിജെപി പകുതിയിലേറെ മുസ്ലീം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നു.


മുംബൈയില്‍ നിന്നും 280 കിലോമീറ്റര്‍ അകലെയുള്ള മലേഗാവില്‍ ജനസംഖ്യയില്‍ 75 ശതമാനവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവിടെ 84 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍ 50 ഇടത്താണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 30 വാര്‍ഡുകളിലും മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നത്.


മറ്റൊരു മുനിസിപ്പാലിറ്റിയായ ഭിവന്‍ഡിയിലും സമാനമായ സാഹചര്യമാണ് ഉള്ളത്. ഏഴു ലക്ഷം ജനസംറഖ്യയുള്ള ഇവിടെ 52 ശതമാനം മുസ്ലിംങ്ങളാണ് ഉള്ളത്. ഭിവന്‍ഡി നഗരസഭയിലെ 90 സീറ്റുകളില്‍ 57 ഇടത്താണ് ബിജെപി മത്സരിക്കുന്നത് ഇതില്‍ 18 വാര്‍ഡുകലില്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത്.


ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയാണെന്ന് അന്യായമായി ആരോപിക്കുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ 200 ഓളം മുസ്ലീം പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിക്കാന്‍ സന്നദ്ധരായി രംഗത്ത് വന്നിരുന്നു. ഇതില്‍ വിജയിക്കാന്‍ യോഗ്യരായവരെ കണ്ടെടത്തി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി നേതാവ് നിഥിന്‍ പൊഫലെ പറയുന്നു.


കോണ്‍ഗ്രസും ജനതാദളും അടക്കി വാഴുന്ന മലേഗാവ്, ഭിവന്‍ഡി മുനിസിപ്പാലിറ്റികളില്‍ ഇതേവരെ ഒരംഗത്തെ പോലും വിജയിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ ന്യുനപക്ഷ മോര്‍ച്ച നേതാവ് ജമാല്‍ സിദ്ദിഖിയാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പാര്‍ട്ടിയെ സഹായിച്ചത്.


വാര്‍ഡുകളില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്തിയാണ് സമുദായത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ബിജെപി മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് വാര്ഡിലെ വോട്ടറായ ജലീല്‍ അന്‍സാരി പറയുന്നു,. എന്നാല്‍, ഇപ്പോള്‍ തങ്ങളുടെ സമുദായത്തിന്റെ പ്രതിനിധികള്‍ ആ പാര്‍ട്ടിയുെ സ്ഥാനാര്‍ത്ഥിയാകുന്നത് അത്ഭുതത്തോടെയാണ് തങ്ങളെല്ലാം കാണുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ