General News

മെട്രോ ഉദ്ഘാടനത്തിന് യോഗ്യന്‍ ഇ ശ്രീധരന്‍ -ജോയ് മാത്യു

Sat, May 20, 2017

Arabianewspaper 249
മെട്രോ ഉദ്ഘാടനത്തിന് യോഗ്യന്‍ ഇ ശ്രീധരന്‍ -ജോയ് മാത്യു

കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വേണോ മുഖ്യമന്ത്രി മതിയോ എന്ന വിവാദം അനാവശ്യമാണെന്നും കൊച്ചി മെട്രോയുടെ പണി പൂര്‍ത്തിയായെങ്കില്‍ അതങ്ങ് ഓടിച്ചാല്‍ പോരെയെന്നും ഉദ്ഘാടനം നിര്‍ബന്ധമാണെങ്കില്‍ അതിന് യോഗ്യന്‍ മെട്രോ മാന്‍ ഇ ശ്രീധരനാണെന്നും നടന്‍ ജോയ് മാത്യു


ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എന്തിനാണ് ഇമ്മാതിരി ഗോഷ്ടികള്‍ കാണിക്കുന്നത്. ഇനി പ്രധാനമന്ത്രി നേരിട്ട് ഉദ്ഘാടിക്കണമെന്നുണ്ടെങ്കില്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ആളായ അദ്ദേഹത്തിന് ഡെല്‍ഹിയില്‍ ഇരുന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ബിഗ് സ്‌ക്രിന്‍ വെച്ച് പച്ച കൊടി കാട്ടിയാല്‍ പോരെ എന്തിനാണ് ജനത്തിന്റെ പണം ചെലവിടുന്നതെന്നും ജോയ് മാത്യു ചോദിക്കുന്നു.


പ്രധാനമന്ത്രിക്ക് സമയക്കുറവും ഉദ്ഘാടനം അദ്ദേഹം തന്നെ നടത്തണമെന്ന വാശിയുമുണ്ടെങ്കില്‍ ഇത് ചെയ്യാവുന്നതാണ്.


പലിശക്ക് വായ്പ എടുത്ത പണമാണ് ഇത്തരത്തില്‍ ധുര്‍ത്തടിച്ച് കളയുന്നത്. കൊച്ചിയുടെ വികസനമാണ് ലക്ഷ്യമെങ്കില്‍ മെട്രോ ലാഭത്തിലാക്കുകയാണ് വേണ്ടത്. ഇതിന് ഉദ്ഘാടന മാമാങ്ക ധൂര്‍ത്തുകളല്ല വേണ്ടത്. ജോയ് മാത്യു ഫെയ്‌സ്ബുക്കിലെഴുതുന്നു.

Tags : Kochi Metro 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ