General News

ബലാല്‍സംഗം ചെറുത്ത യുവതി ആള്‍ദൈവത്തിന്റെ ജനനേന്ദ്രിയം ച്ഛേദിച്ചു, ആരോപണങ്ങളെ തുടര്‍ന്ന് സ്വയം മുറിച്ചതാണെന്ന് സ്വാമി

Sat, May 20, 2017

Arabianewspaper 283
ബലാല്‍സംഗം ചെറുത്ത യുവതി ആള്‍ദൈവത്തിന്റെ ജനനേന്ദ്രിയം ച്ഛേദിച്ചു

തന്നെ നിരന്തരമായി ബലാല്‍ക്കാരം ചെയ്തുവന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ്ത്. പതിനേഴു വയസുള്ളപ്പോള്‍ മുതല്‍ തന്നെ ഇയാള്‍ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.


നിരന്തര ശല്യം സഹിക്കവയ്യാതെയാണ് കൊല്ലം സ്വദേശി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരി(54)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 മൂന്നു വര്‍ഷമായി തന്നെ ഇയാള്‍ ബ്ലാക് മെയിലിംഗിലൂടെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. വെള്ളിയാഴ്ച തന്നെ ആക്രമിക്കാനെത്തിയപ്പോള്‍ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.,


പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു വ്യാജ സ്വാമി. ഗുരുതരാവസ്ഥയില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ട ഇയാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു.


എന്നാല്‍, ലൈംഗികാരോപണം തനിക്കെതിരെ ഉയര്‍ത്തിയത് പകപോക്കാലാണെന്നും ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നും സ്വാമി അവകാശപ്പെടുന്നു.


എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാള്‍ മുമ്പ് ദൈവസഹായം എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ് ഇയാള്‍ക്കു വേണ്ടി കുട്ടുനിന്നതായാണ് വിവരം. ഈ സ്ത്രീയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ