General News

യുദ്ധത്തിന് തയ്യാറെടുത്തിരിക്കാന്‍ വ്യോമസേനാ മേധാവിയുടെ സര്‍ക്കുലര്‍

Sat, May 20, 2017

Arabianewspaper 385
യുദ്ധത്തിന് തയ്യാറെടുത്തിരിക്കാന്‍ വ്യോമസേനാ മേധാവിയുടെ സര്‍ക്കുലര്‍

യുദ്ധത്തിന് സജ്ജമായിരിക്കാന്‍ വ്യോമസേനാ മേധാവി എല്ലാ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചത് പാക്കിസ്ഥാനുമായി ഉടനെ ആക്രമണത്തിന് സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ആക്രമണത്തിന് തയ്യാറാകാനാണ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയുടെ സര്‍ക്കുലറില്‍ പറയുന്നത്.


പാക്കിസ്ഥാന്‍ കുല്‍ഭൂഷന്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച ഉടനെയാണ് ഇത്തരമൊരു സര്‍ക്കുലര്‍ വ്യോമസേനാ മേധാവി നല്‍കിയിരുന്നത്. ജാദവിനെ പാക്കിസ്ഥാന്‍ ഏതു നിമിഷവും തൂക്കിലേറ്റുമെന്നായിരുന്നു ഇന്ത്യയുടെ കണക്കു കൂട്ടല്‍. രാജ്യാന്തര തലത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുമെന്നതിനാല്‍ മുമ്പ് സരബജിത് സിംഗിനെ വകവരുത്തിയതു പോലെ ജയിലിലെ സഹ തടവുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിക്കുകയോ മരുന്നു കുത്തിവെച്ചോ മറ്റൊ കൊലപ്പെടുത്താനും സാധ്യത ഏറെയാണ്.


സമാനാമായ സാഹചര്യത്തില്‍ പിടികൂടുകയും ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുമായ സരബ്ജിത് സിംഗിനെ ഇരുമ്പു വടികൊണ്ട് ജയില്‍ വെച്ച് സഹതടവുകാര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിക്കുകയാണ് ഉണ്ടായത്. എന്നാല്‍, മൃതദേഹം ഇന്ത്യക്കു കൈമാറിയതിനെ തുടര്‍ന്ന നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തലയോട്ടിയില്‍ നെടുകെ പിളര്‍പ്പും നട്ടെല്ലു തകര്‍ന്ന നിലിയിലുമായിരുന്നു കണ്ടെത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ത്യക്ക് ലഭിച്ചതുമില്ല.


കുല്‍ഭുഷന്‍ ജാദവിന്റെ വധശിക്ഷ വിധി വന്ന ശേഷം ഇത്തരം സാഹചര്യം ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇങ്ങിനെ സംഭവിച്ചാല്‍ സൈനികമായി ഇന്ത്യ മറുപടി പറയുമെന്നാണ് കരുതുന്നത്,


വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് വ്യോമസേനാ മേധാവി സേനയിലെ 12,000 ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് സര്‍ക്കുലര്‍ അയയ്ക്കുന്നത്. 1950 ല്‍ ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ യും 1986 ല്‍ മേജര്‍ സുന്ദര്‍ജിയും സമാനമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.


നിലവിലുള്ള സന്നാഹങ്ങള്‍ വെച്ച് തയ്യാറെടുക്കാന്‍ മേധാവി പറഞ്ഞതിനു പിന്നില്‍ വ്യോമസേനയ്ക്ക് 33 സ്‌ക്വാഡ്രണുകള്‍ മാത്രമാണ് ഇ്‌പ്പോള്‍ ഉള്ളത്. 42 വേണ്ടിടത്താണ് ഇത്. ഫ്രാന്‍സുമായി 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ അടുത്തിടെ കരാര്‍ ഒപ്പിട്ടിരുന്നു.


മിഗ് വിമാനങ്ങള്‍ക്കു പകരമാണ് ഫ്രഞ്ച് ജെറ്റുകള്‍ ഉപയോഗിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ