Sports News

ഫുട്‌ബോളില്‍ പുതിയ നേട്ടം: ഇന്ത്യന്‍ അണ്ടര്‍ 17 ടീം ഇറ്റലിയെ തകര്‍ത്തു

Sat, May 20, 2017

Arabianewspaper 942
ഫുട്‌ബോളില്‍ പുതിയ നേട്ടം: ഇന്ത്യന്‍ അണ്ടര്‍ 17 ടീം ഇറ്റലിയെ തകര്‍ത്തു

ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീമിന് അപൂര്‍വ നേട്ടം. വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ അടങ്ങിയ അണ്ടര്‍ 17 ടീം ഇറ്റലിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. ലോകകപ്പ് യോഗ്യത ഇറ്റാലിയന്‍ ടീമിന് നേടാനായിരുന്നില്ല.


ഒക്ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ടീം ഇറ്റാലിയന്‍ ടീമിനെ നേരിട്ടത്. ലോകകപ്പ് യോ
ഇറ്റലിയിലെ അരിസോയില്‍ നടന്ന മത്സരത്തില്‍ അഭിജിത് സര്‍ക്കാരാണ് 31 ാം മിനിട്ടില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.


രണ്ടാം പകുതിയില്‍ മലയാളിയായ രാഹുല്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. കഴിഞ്ഞയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് അണ്ടര്‍ 17 ടീമുമായി 1-1 സമനില പിടിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ