General News

കൊല്‍ക്കൊത്തയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

Fri, May 19, 2017

Arabianewspaper 351
കൊല്‍ക്കൊത്തയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

കൊല്‍ക്കൊത്ത നൈ്റ്റ് റൈഡേഴിസിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പത്താം സീസണിന്റെ ഫൈനലില്‍ കടന്നു.


ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 18.5 ഓവറില്‍ 107 റണ്‍സിന് കൊല്‍ക്കൊത്തയെ കെട്ടുകെട്ടിച്ച മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ബംഗലൂരിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിലെ രാത്രി ആഘോഷ പൂരിതമാക്കി.


108 റണ്‍സ് വിജയ ലക്ഷ്യം തേടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ 33 പന്തു ബാക്കി നില്‍ക്കെ കൊല്‍ക്കൊത്തയുടെ സ്‌കോര്‍ മറികടന്നു


പതിനാറ് റണ്‍സ് വിട്ടു നല്‍കി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈയുടെ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയാണ് വിജയ ശില്‍പി. ഏഴു റണ്‍ വിട്ടു നല്‍കി മൂന്നു വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ മികച്ച പിന്തുണയും നല്‍കിയ 30 പന്തില്‍ 45 റണ്‍്‌സ് നേടിയ ക്രുനാല്‍ പാണ്ഡ്യെ രോഹിത് ശര്‍മ (26) എന്നിവര്‍ ബാറ്റിംഗിലും മുംബൈയ്ക്ക വേണ്ടി മികവു കാട്ടി.


നേരത്തെ, കൊല്‍ക്കൊത്ത ബാറ്റിംഗില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 31 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ഇവര്‍. സൂര്യ കുമാര്‍ (31) ഇഷാങ്ക ജാഗി (28) എന്നിവര്‍ ചേര്‍ന്ന 56 റണ്‍സ് പാര്‍ട്ടര്‍ഷിപ്പാണ് കൊല്‍്‌കൊത്തയെ നൂറു കടത്തിയത്.

Tags : IPL 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ