General News

പ്രധാനമന്ത്രിയെ കാത്തു നി്ല്‍ക്കാനില്ല, കൊച്ചി മെട്രോ മെയ് 30 ന് ഉദ്ഘാടനം, തിരുത്തി മുഖ്യമന്ത്രി

Fri, May 19, 2017

Arabianewspaper 310
കൊച്ചി മെട്രോ ഉദ്ഘാടനം, മോഡിയെ ചൊല്ലിത്തര്‍ക്കം

കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30 ന് മുഖ്യമന്ത്രി പിണറയി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സൂചന.. ഇടതു സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് പരിപാടി നടത്താനാണ് നീക്കം.  മന്ത്രി കടകം പളളി സുരേന്ദ്രനാണ് തീയതി പ്രഖ്യാപിച്ചത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീയതിക്കായി ശ്രമിച്ചെങ്കിലും അദ്ദേഹം ജൂണ്‍ നാലിനു ശേഷമുള്ള തീയതിക്കെ ലഭ്യമാകു എന്ന സൂചന ലഭിച്ചതോടെയാണ് പ്രധാനമന്ത്രിയെ ഒഴിവാക്കി ഉദ്ഘാടനം നടത്താന്‍ നീക്കം ആരംഭിച്ചത്. 


എന്നാല്‍, പ്രധാനമന്ത്രിയുടെ തീയതി ലഭിച്ച ശേഷം ഉദ്ഘാടനം നടത്തിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെടുന്നത്. മോഡിയുടെ സമയം ലഭിച്ച ശേഷം ജൂണില്‍ ഉദ്ഘാടനം നടത്തിയാല്‍ മതിയെന്ന് പിണറായി അഭിപ്രായപ്പെട്ടു,


പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ സമ്മാനമായാണ് കൊച്ചി മെട്രോ മുപ്പതിന് ഉദ്ഘാടനം ചെയ്യുക. ആലുവയിലാകും ഉദ്ഘാടനത്തിനുള്ള ചടങ്ങുകള്‍ക്ക് വേദിയാകുക.


പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം എത്തുമെന്നാണഅ പ്രതിക്ഷയെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു, എന്നാല്‍, മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. രണ്ടു മാസം മുമ്പ് ഇത് പ്രഖ്യാപിച്ചതാണ്. ജൂണ്‍ നാലിനു ശേഷമായിരിക്കും പ്രധാനമന്ത്രി തിരിച്ചെത്തുക.


ഉദ്ഘാടന തീയതി മെയ് മുപ്പത് എന്നത് കേരള സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനേയും കൊച്ചി മെട്രോ റെയില്‍ കോര്പറേഷനേയൊ ഉദ്ഘാടന തീയതി അറിയിച്ചിട്ടില്ലെന്നും പരാതി ഉണ്ട്.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തിലാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതി ചെലവിട്ടിരിക്കുന്നത്. രാഷ്ട്രീയ വൈരം മൂലം മെട്രോ ഉദ്ഘാടനം വിവാദത്തിലേക്ക് നീങ്ങുകയാണെന്ന് സൂചനയുണ്ട് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്.


കേരളത്തിലെ വികസനം കാണാനാണ് മോഡിയെ ക്ഷണിച്ചതെന്ന് കോടിയേരിയും കേരള സര്‍ക്കാരിന്റേത് അല്‍പ്പത്തമാണെന്ന് ബിജെപിയും ആരോപിക്കുന്നു.

Tags : Kochi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ