General News

രാജ്യാന്തര കോടതിയുടെ വിധി അംഗികരിക്കില്ല-പാക്കിസ്ഥാന്‍

Thu, May 18, 2017

Arabianewspaper 437
രാജ്യാന്തര കോടതിയുടെ വിധി അംഗികരിക്കില്ല-പാക്കിസ്ഥാന്‍
ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത ഹേഗിലെ രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാക് വിദേശ കാര്യ മന്ത്രാലയം. ദേശീയ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ല.

വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണം യുഎന്‍ കോടതി അംഗീകരികരിച്ചിരുന്നു. രാജ്യ സുരക്ഷയെ സംബന്ധിച്ച വിഷയത്തില്‍ യുഎന്‍ കോടതിക്ക് യാതൊരു അദികാര പരിധിയുമില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു.

ഭീകരവാദവും ചാരപ്പണിയും നടത്തുന്ന ഇന്ത്യ രാജ്യാന്തര കോടതിയില്‍ എത്തി തങ്ങളുടെ മുഖം മറയ്ക്കാന്‍ നോക്കുകയാണെന്ന് വിദേശ കാര്യ വക്താവ് നഫീസ സക്കറിയ പറഞ്ഞു.

ചാരനും ഭീകര പ്രവര്‍ത്തകനുമെന്ന മുദ്രകുത്തിയാണ് കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. എന്നാല്‍, ഇത് തെളിയിക്കാനോ പരസ്യ വിചാരണയ്‌ക്കോ തയ്യാറാകാതെ പാക് പട്ടാള കോടതിയില്‍ രഹസ്യ വിചാരണ നടത്തിയാണ് ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

താന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുടെ ഏജന്റാണെന്ന് ഭൂഷന്‍ പറയുന്ന വീഡിയോ രാജ്യാന്തര കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

പട്ടാള കസ്റ്റഡിയില്‍ കഴിയുന്നയാളിന്റെ കുറ്റസമ്മതമൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പാക്കിസ്ഥാന്‍ രാജ്യാന്തര കോടതിയില്‍ ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി തള്ളി.

ജാദവിന് കോണ്‍സുലാര്‍ സേവന സൗകര്യം നല്‍കാനോ, ഇന്ത്യുടെ നയതന്ത്ര പ്രതിനിധികളുമായി സംസാരിക്കാനോ പാക്കിസ്ഥാന്‍ അവസരം നല്‍കിയില്ലെന്നത് ഗൗരവത്തോടെയാണ് കോടതി കണ്ടത്. തങ്ങളുടെ വാദമുഖങ്ങള്‍ എല്ലാം തള്ളിയതിന്റെ ജാള്യതയും രാജ്യാന്തര തലത്തില്‍ ഏറ്റ തിരിച്ചടിയുമാണ് പാക്കിസ്ഥാനെ യുഎന്‍ കോടതിയെ തള്ളിപ്പറയുന്നതില്‍ എത്തിച്ചിരിക്കുന്നത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ