General News

ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1180 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

Thu, May 18, 2017

Arabianewspaper 458
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1180 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

തങ്ങളുടെ സാമ്പത്തിക സ്ഥിതി പുറം ലോകമറിഞ്ഞതിന്റെ വിങ്ങലില്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനി ജീവിതം അവസാനിപ്പിച്ചു,. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനേഴു കാരിയാണ് തന്റെ ഒറ്റ മുറി വീടിന്റെ ചിത്രം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞതില്‍ മനം നൊന്ത് ജീവിതം അവസാനിപ്പിച്ചത്.


എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവികൊണ്ടില്ലല്ലോ - എന്നെഴുതി വെച്ചാണ് കണ്ണൂരിലെ മാലൂര്‍ സ്വദേശിനിയായ റഫ്‌സീന തന്റെ ഒറ്റമുറി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് തന്റെ സ്വകാര്യ ജീവിതത്തിലേക്ക് മാധ്യമങ്ങള്‍ കടന്നു കയറിയാതാണ് പെണ്‍കുട്ടിയെ നോവിച്ചതെന്ന് കരുതുന്നു.


തങ്ങളുടെ ഇല്ലായ്മകള്‍ പുറം ലോകമറിഞ്ഞതും സഹ വിദ്യാര്‍ത്ഥികളെ അഭിമുഖികരിക്കാനുള്ള മനോവിഷമത്തിലുമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.


കൂലിവേലക്കാരയാ മാതാപിതാക്കള്‍ക്കൊപ്പം മറ്റ് രണ്ട് സഹോരങ്ങളും ഈ ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. പ്ലസ്ടു പരീക്ഷയില്‍ ഇല്ലായ്മകളില്‍ നിന്നും ഉന്നത വിജയം നേടിയ പെണ്‍കുട്ടി എന്ന നിലിയിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയതെങ്കിലും തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായാണ് പെണ്‍കുട്ടി ഇതിനെ കണ്ടതെന്ന് കരുതുന്നു.

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ