General News

സാല്‍വെയ്ക്ക് നന്ദി -സുഷമ, ഇന്ത്യയുടെ നയതന്ത്ര വിജയം- ആന്റണി, സുഷമയ്ക്ക് മോഡിയുടെ അഭിനന്ദനം

Thu, May 18, 2017

Arabianewspaper 372
സാല്‍വെയ്ക്ക് നന്ദി -സുഷമ, ഇന്ത്യയുടെ നയതന്ത്ര വിജയം- ആന്റണി

രാജ്യാന്തര കോടതിയില്‍ ഇന്ത്യയുടെ വാദമുഖങ്ങള്‍ ക്യത്യതയോടെ അവതരിപ്പിച്ച അഭിഭാഷകന്‍ ഹരീഷ് പി സാല്‍വെയ്ക്ക് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്‌ന്റെ അഭിനന്ദനം.  ഇന്ത്യന്‍ പൗരന്‍ ഖുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ ഉന്നയിച്ച എല്ലാ പോയിന്റും 11 അംഗ ജഡ്ജിംദ് പാനല്‍ അംഗീകരിച്ചു,. 


കുല്‍ഭൂഷന്‍ ജാദവിന്റെ കേസ് രാജ്യത്തിനു വേണ്ടി വിജയകരമായി കൈകാര്യം ചെയ്തതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.യുടെ വക അഭിനന്ദനവും ലഭിച്ചു.


കുല്‍ഭൂഷന്റെ വധ ശിക്ഷ നടപ്പാക്കുന്നത് തടയാനായത് ഇന്ത്യാ സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി പറ്ഞ്ഞു. പട്ടാള കോടതിയില്‍ രഹസ്യ വിചാരണ നടത്തിയ പാക് നടപടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഇതെന്നും ആന്റണി പറഞ്ഞു. 


ഇതിനൊപ്പം പാക്കിസ്ഥാന്‍ ഉന്നയിച്ച എല്ലാ വാമുഖങ്ങളും കോടതി തള്ളുകയും ചെയ്തു. ജാദവിന് മാതൃരാജ്യത്തിന്റെ കോണ്‍സുലാര്‍ സേവനം ലഭ്യമാക്കാതിരുന്നതിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഇതിനായി ഇന്ത്യ 16 വട്ടം നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയിട്ടും പാക്കിസ്ഥാന്‍ പ്രതികരിക്കാതിരുന്നത് വിയന്ന കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് കോടതി പറഞ്ഞു.


ചാരവൃത്തിക്കേസില്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന പാക് വാദം തള്ളിയ കോടതി പാക്കിസ്ഥാനെ യുഎന്‍ നിയമങ്ങളും പഠിപ്പിച്ചു. വാദം നടക്കുമ്പോള്‍ പോലും കേസില്‍ വിധി പറയും വരെ വധശിക്ഷ നടപ്പാക്കില്ലെന്ന് പറയാന്‍ പാക്കിസ്ഥാന് കഴിയാതിരുന്നത് നിരുത്തരവാദപരമായ നടപടിയായി കോടതി കണ്ടെത്തി.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ