General News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍എഡിഎഫിന് നേട്ടം

Thu, May 18, 2017

Arabianewspaper 409
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍എഡിഎഫിന് നേട്ടം

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഒഴിവു വന്ന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍എഡിഎഫിന് നേട്ടം. തിരഞ്ഞെടുപ്പു നടന്ന 12 വാര്‍ഡുകളില്‍ എട്ടിലും എല്‍ഡിഎഫ് വിജയിച്ചു.


നാലിടത്ത് യുഡിഎഫിന് വിജയിക്കാനായി. രണ്ട് സീറ്റ് യുഡിഎഫിനു നഷ്ടമായി. പത്തനം തിട്ട മല്ലപ്പള്ളിയിലും കണ്ണൂരിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന്റെ സീറ്റ് നേടി. ആലപ്പുഴയില്‍ സ്വതന്ത്രന്‍ വിജയിച്ച എഴുപുന്നയിലെ വാര്‍ഡിലും സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചു.


മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് അംഗം കുരുവിള ജോര്‍ജ് മരിച്ചതിനെ തുടര്‍ന്നാണ് സീറ്റു ഒഴിവു വന്നത്. ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് 87 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു,. പത്തനം തിട്ട നഗരസഭയില്‍ കുമ്പഴ വെസ്റ്റ് വാര്‍ഡില്‍ കോണ്‍ഗ്രസിലെ ആമിനാ ബിവി വിജയിച്ചു. ഇത് കോണ്‍ഗ്രസിന്റെ സിറ്റിംഹ് സീറ്റാണ്.


ആലപ്പുഴയില്‍ എഴുപുന്ന പഞ്ചായത്തില്‍ കുമാരപുരം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി സീതമ്മ 34 വോട്ടിന് വിജയിച്ചു,. തൃശൂരില്‍ വാടാനാപ്പള്ളിയില്‍ നടുവിക്കര വെസ്റ്റില്‍ സിപിഎമ്മിലെ അനില്‍ കുമാര്‍ 130 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.


മലപ്പുറത്ത് ആലങ്കോട്, കണ്ണമംഗലം പഞ്ചായത്തിലെ വാര്‍ഡുകളില്‍ മുസ്ലീം ലീഗ് സീറ്റുകള്‍ നിലനിര്‍ത്തി. കോഴിക്കോട് ഫാറൂഖ് മുനിസിപ്പാലിറ്റിയില്‍ സിപിഎമ്മിലെ കെ എം അഫ്‌സല്‍ 82 വോട്ടിനും പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ വെങ്ങളം ബ്ലോക്കില്‍ സിപിഎമ്മിലെ പിടി നാരായണി 1281 വോട്ടിനും വിജയിച്ചു.

Tags : LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ