General News

പരിസ്ഥിതി വകുപ്പിന്റെ ചുമതല ഡോ ഹര്‍ഷവര്‍ദ്ധന്

Thu, May 18, 2017

Arabianewspaper 434
പരിസ്ഥിതി വകുപ്പിന്റെ ചുമതല ഡോ ഹര്‍ഷവര്‍ദ്ധന്

കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ചുമതല ഡോ ഹര്‍ഷ വര്‍ദ്ധന് നല്‍കി പ്രധാനമന്ത്രി ഉത്തരവിട്ടു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഹര്‍ഷ വര്‍ദ്ധന് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലായാണ് നല്‍കിയിരിക്കുന്നത്.


അനില്‍ മാധവ് ദവെയുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രാലയത്തില്‍ ഒഴിവു വന്നത്. നേരത്തെ, പ്രകാശ് ജാവദേക്കറാണ് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സ്മൃതി ഇറാനിയെ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്നും നീക്കിയപ്പോള്‍ ജാവദേക്കറെ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും മാറ്റി മാനവ വിഭവ ശേഷി വകുപ്പില്‍ ക്യാബിനറ്റ് റാങ്കോടെ നിയമിക്കുകയാരിന്നു. ദവെയോടുള്ള ആദര സൂചകമായി മൂന്നു ദിവസത്തെ ദുഖാചരണം സര്‍ക്കാര്‍ പ്രഖ്യിപിച്ചിട്ടുണ്ട്.


2016 ജൂലൈ അഞ്ചിനാണ് മദ്ധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയായ ദാവെയ പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റത്.


സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായാണ് അനില്‍ മാധവ് ദവെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഗുജറാത്തിലെ നര്‍മദ നദിയുടെ പുനരുജ്ജിവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് അനില്‍ ദാവെ അറിയപ്പെട്ടിരുന്നത്. നര്‍മദ സമഗ്ര എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് അനില്‍ ദവെ


പരിസ്ഥിതി വാദിയായിരുന്ന ദവെ പാര്‍ലമെന്റില്‍ സൈക്കിള്‍ ചവിട്ടിയാണ് പലപ്പോഴും എത്തിയിരുന്നത്

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ