General News

ജയ്പൂരില്‍ ഭാര്യയുടെ മുന്നില്‍ മലയാളി വെടിയേറ്റ് മരിച്ചത് ദുരഭിമാന കൊല

Thu, May 18, 2017

Arabianewspaper 464
ജയ്പൂരില്‍  ഭാര്യയുടെ മുന്നില്‍ മലയാളി വെടിയേറ്റ് മരിച്ചത് ദുരഭിമാന കൊല

പത്തനം തിട്ട സ്വദേശി അമിത് നായര്‍ ജയ്പൂരില്‍ വെടിയേറ്റു മരിച്ച സംഭവം ദുരഭിമാന കൊലയാണെന്ന് പോലീസ് പറഞ്ഞു., ഗര്‍ഭിണിയായ ഭാര്യ മമത ചൗധരി യുടെ മുന്നില്‍ വെച്ച് സഹോദരനാണ് തോക്കുമായി എത്തി ആക്രമണം നടത്തിയത്.


സഹോദരനും സുഹുത്തുമാണ് കൊലയ്ക്കു പിന്നില്‍. സംഭവത്തിനു ശേഷം മാതാപിതാക്കളും സഹോദരനും ഒളിവിലാണ് . ഇവര്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു,.


ബുധനാഴ്ച രാവിലെയാണ് മമതയുടെ സഹോദരന്‍ ഇവരുടെ വീട്ടിലെത്തി അമതിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. അമിതിന്റെ കുടുംബം വര്‍ഷങ്ങളായി ജയ്പൂരിലാണ് താമസം.


സിവില്‍ എഞ്ചിനായറായ അമിതും അഭിഭാഷകയായ മമതയും പ്രണയിക്കുകയും രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേരളത്തില്‍ എത്തിയായിരുന്നു വിവാഹം നടത്തിയത്. പിന്നീട് എതിര്‍പ്പുകള്‍ കുറഞ്ഞെന്നു മനസിലാക്കിയ ശേഷം ഇവര്‍ ജയ്പൂരില്‍ മടങ്ങിയെത്തുകയായിരുന്നു.


മമത ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ മാതാപിതാക്കള്‍ വീണ്ടും ഇവരുമായി അടുത്തു. ഗര്‍ഭിണിയായ മമതയെ തങ്ങള്‍ക്കൊപ്പം അയയ്ക്കണമെന്ന മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, അമിത് ഇതിനോട് യോജിച്ചില്ല. രോഷാകുലരായ ഇവര്‍ മമതയുടെ മുടിക്ക് പിടിച്ച് വലിച്ചു കൊണ്ടു പോകാന്‍ നോക്കി. ഇതിനെ അമിത് എതിര്‍ത്തു. ഇതിനിടെ. മമതയുടെ സഹോദരന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു, നാലു ബുള്ളറ്റുകള്‍ അമിതിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തു.


മമതയുടെ പിതാവ് ജീവന്‍ റാം ചൗധരിയും മാതാവ് ഭഗവതി ചൗധരിയും ജയ്പൂരില്‍ നിന്നും കടന്നു കളഞ്ഞതായി പോലീസ് സംശയിക്കുന്നു. രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഇവരുടെ വീട് പൂട്ടിയ നിലയിലായിരുന്നു. മമതയുടെ സഹോദരന്‍ മുകേഷ് ചൗധരിയെ പോലീസ് പിടികൂടി. രെയില്‍ വേയില്‍ ജൂനിയര്‍ എഞ്ചിനായറാണ് മുകേഷ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ