General News
പാര്‍ട്ടിക്ക് 180 വോട്ടുള്ള ലക്ഷ ദ്വീപില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മൂന്നു ദിവസം പ്രചാരണ പരിപാടികളുമായി എത്തിയതിനു പിന്നില്‍ എന്ത് ?
Thu, May 18, 2017


ലക്ഷദ്വീപിലെ ഏക എംപിയും എന്‍സിപി നേതാവുമായ പിപി മുഹമ്മദ് ഫൈസല്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്റെ മൂന്നു ദിവസത്തെ ദ്വീപ് സന്ദര്‍ശനവും തിരക്കിട്ട പ്രചാരണ പരിപാടികളും എന്‍സിപി എംപി രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന ഊഹാപോങ്ങള്ക്ക് കാരണമായി. ലക്ഷദ്വിപില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി നിലവിലെ എന്‍സിപി അംഗം മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങളും സൂചന നല്കുന്നു.
ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഫൈസല്‍ അമിത് ഷായ്ക്ക് ഉറപ്പു കൊടുത്തു. നവംബറില്‍ പ്രധാനമന്ത്രി ലക്ഷദ്വിപ് സന്ദര്‍ശിക്കുമെന്നും അഞ്ച് കേന്ദ്ര മന്ത്രിമാര്‍ ദ്വിപിന്റെ വികസന കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തുമെന്നും ഷാ ഉറപ്പു കൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിക്കു കേവലം 200 വോട്ടുകള്‍ മാത്രം ശരാശരി ലഭിക്കുന്ന ലക്ഷദ്വീപില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മൂന്നു ദിവസം ചെലവിടുന്നത് എന്തിനെന്ന് ചോദ്യം ഉയരുന്നുണ്ട്. അരുണാചലിലും മറ്റും പയറ്റിയ വഴിയാണ് അമിത് ഷാ മുംസ്ലീം മഹാഭൂരിപക്ഷമുള്ള ദ്വീപിലും പയറ്റുന്നതെന്ന് രിപ്പോര്‍ട്ടുകളുണ്ട്. എന്‍സിപി അംഗം ബിജെപിയിലേക്ക് കൂടുമാറുമന്നും സൂചനയുണ്ട്. ഏതെങ്കിലും ഒരു ദേശീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ലക്ഷദ്വിപിലെത്തുന്നത് തന്നെ ആദ്യമായാണെ്ന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സുഖവാസത്തിനായി പലരും ഇതിനു മുമ്പ് എത്തിയിട്ടുണ്ടെങ്കിലും ന്യുനപക്ഷ സമുദായം തിങ്ങി പാര്‍ക്കുന്ന ദ്വിപില്‍ ഷാ എത്തിയതിനെ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്.
ചൊവ്വാഴ്ചയാണ് അമിത് ഷാ ലക്ഷദ്വിപിലെത്തിയത്. എന്‍സിപി ലക്ഷദ്വിപ് പ്രസിഡന്റ് കെ എം അബ്ദുള്‍ മുത്തലിഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന .യോഗത്തിലാണ് ഫൈസല്‍ താന്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് സൂചന നല്‍കിയത്. ബിജെപി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജി, ലോക്സഭാ സ്ഥാനാര്‍ത്ഥി പിപി മുത്തുകോയ എന്നിവരും അമിത് ഷായ്ക്കൊപ്പം ഉണ്ടായിരുന്നു.
അബ്ദുള്‍ ഖാദറെന്ന 42 കാരനായ മത്സ്യത്തൊഴിലാളിയുടെ വീട്ടിലെത്തിയ ഷാ പ്രാതലായി ദോശയും ചമ്മന്തിയും കഴിച്ചു. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ലക്ഷദ്വിപ് ഹലുവയും ഖാദര്‍ ഷായ്ക്ക് നല്കി,. മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഷാ ചോദിച്ച് മനസിലാക്കി. മറ്റൊരു വീട്ടിലും ഷാ എത്തി. ഏകദേശം രണ്ടു മണിക്കൂറാണ് ഷാ ഇവിടെ ചെലവഴിച്ചത്.
കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വിപിനെ മാറി മാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്നും ദ്വിപിന്റെ സമഗ്ര വികസനത്തിന് മുന്നോട്ട് വെച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയെന്നും ദ്വിപ് നിവാസികള്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ മുഹമ്മദ് ഫൈസല്‍ മുന്നോട്ട് വെച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ അമിത് ഷാ ഇടപെടുകയായിരുന്നു. അഞ്ച് കേന്ദ്ര മന്ത്രിമാരെ ലക്ഷദ്വിപിലെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തുമെന്നും രണ്ടു മാസത്തിലൊരിക്കല്‍ ഇവിടം സന്ദര്‍ശിക്കുമെന്നും അമിത് ഷാ ഉറപ്പു കൊടുത്തു. കുടിവെള്ളം പ്രശ്നം, കവറത്തിയില്‍ കോളേജ്, പെട്രോള്‍ പമ്പ്, ബ്രോഡ് ബ്ാന്ഡ് ഇന്റര്‍നെറ്റ് എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കവറത്തിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഷാ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ലക്ഷ ദ്വിപ് വികസനത്തിനായി ഒരു ബിജെപി രാജ്യാസഭാംഗത്തിന്റെ മുഴുവന്‍ ഫണ്ടും വിട്ടു നല്‍കുമെന്നും അമിത് ഷാ ഉറപ്പു നല്കി, ലക്ഷ ദ്വിപിലെ മത്സ്യത്തോഴിലാളികളുടെ വീടുകളിലും ഷാ സന്ദര്‍ശനം നടത്തി.
മുസ്ലീം ഭുരിപക്ഷമുള്ള ലക്ഷ ദ്വീപില്‍ കോണ്‍ഗ്രസ് എംപിമാര്‍ മാത്രമായിരുന്നു വിജയിച്ച് വന്നിരുന്നത്. ഇതിന് മാറ്റം വരുത്തിയത് 2004 ല്‍ ജനതാദളിന്റെ പൂക്കുഞ്ഞിക്കോയ തങ്ങളാണ്.
പിന്നട് മുഹമ്മദ് ഫൈസലാണ്. എന്‍സിപി ടിക്കറ്റില്‍ വിജയിച്ചത്. ആദ്യ കാലങ്ങളില്‍ സ്വതന്ത്രര്‍ മാത്രം മത്സരിച്ചിരുന്ന ലക്ഷദ്വിപില്‍ കോണ്‍ഗ്രസാണ് ആദ്യമായി വിജയം നേടിയ രാഷ്ട്രീയ പാര്‍ട്ടി. പിന്നീട്, ജനതാ ദള്‍ എത്തി,. ഇതിനു ശേഷം സമാജ് വാദി പാര്‍ട്ടിയും മത്സരിച്ചിരുന്നു. നാല്പതിനായിരത്തോളം പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. പലപ്പോഴും ഭൂരിപക്ഷം നേരിയ വ്യത്യാസത്തിലാകും സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുക.
2009 ലാണ് ബിജെപി ഇവിടെ ആദ്യമായി മത്സരിച്ചത്. കോണ്‍ഗ്രസിന് 15,000 -20,000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 245 വോട്ടുകള്‍ മാത്രമാണ് അന്ന് ലഭിച്ചത്. സിപിഎം ആദ്യമായി മത്സരിച്ചതും 2009 ലാണ് പക്ഷേ, പാര്‍ട്ടിക്ക് 467 വോട്ടുകള്‍ ലഭിച്ചു,. 2014 ല്‍ ബിജെപിയുടെ വോട്ട് 181 ആയി കുറഞ്ഞു.
എന്‍സിപിയുടെ മുഹമ്മദ് ഫൈസലിന് 21,000 ലേറെ വോട്ടുകള്‍ ലഭിച്ചു,. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് 1,.500 വോട്ടുകള്‍ക്കാണ്. സിപിഎമ്മിന് 465 ഉം സിപിഐക്ക് 181 ഉം വോട്ടുകള്‍ ലഭിച്ചു. 27 ദ്വീപുകള്‍ ഉള്ള ലക്ഷ് ദ്വിപില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ജനവാസം ഉള്ളത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും കേരളത്തെയാണ് ദ്വീപുനിവാസികള്‍ ആശ്രയിക്കുന്നത്.
Reached Lakshadweep for my 3-day booth pravas. Different states, different people, different cultures but same passion and support for BJP. pic.twitter.com/vLzjK2Erfp
— Amit Shah (@AmitShah) May 16, 2017
Social media talks
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment