General News

ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു

Thu, May 18, 2017

Arabianewspaper 323
ബോളിവുഡ് നടി റീമ ലാഗു അന്തരിച്ചു

ബോളിവുഡില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള റീമ ലാഗു അന്തരിച്ചു. മുംബൈയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. 59 വയസായിരുന്നു.


നെഞ്ചു വേദനയെ തുടര്‍ന്ന് കോാകില ബെന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്റെയും അക്ഷയ്കുമാറിന്റേയും മറ്റും അമ്മയായി പതിവായി വേഷമിടുന്നത് റീമയാണ്.


മറാഠി നാടകങ്ങളിലൂടെയാണ് ഇവര്‍ അഭിനയരംഗത്ത് വരുന്നത്. മേനേ പ്യാര്‍ കിയ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ അമ്മയായി അഭിനയിച്ചതോടൊയാണ് റീമ ശ്രദ്ധിക്കപ്പെടുന്നത്.


പിന്നീട്, സാജന്‍സ, ഹം സാഥ് സാഥ് ഹെ എന്നി ചിത്രങ്ങളിലും പി്ന്നീട് അക്ഷയ് കുമാറിനൊപ്പം ജെയ് കിഷന്‍, കജോളിനൊപ്പം കുച്ച കുച്ച് ഹോത്താ ഹെ, മാധുരി ദീക്ഷിതിനൊപ്പം ഹം ആപ് കെ ഹെ കോന്‍ എന്നീ ചിത്രങ്ങളിലും അമ്മ വേഷങ്ങളില്‍ തിളങ്ങി. നിരവധി സീരിയലുകളിലും റീമ അഭിനയിച്ചിട്ടുണ്ട്. സഹ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നാലുവട്ടം റീമ നേടിയിട്ടുണ്ട്.

Tags : Bollywood 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ