General News

പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

Thu, May 18, 2017

Arabianewspaper 298
പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു അറുപതു വയസായിരുന്നു. മോഡി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നു വര്‍ഷം തികഞ്ഞതിനു തൊട്ടു പിന്നാലെയാണ് ദാവെയുടെ മരണം.


ഡെല്‍ഹിയിലെ ഔദ്യോഗിക വസതിയിലായിരുന്നു ദാവെയുടെ അന്ത്യം. രാവിലെ അദ്ദേഹത്തെ ഉണര്‍ത്താന്‍ എത്തിയ സ്റ്റാഫാണ് ദാവെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
മധ്യ പ്രദേശില്‍ നിന്നുള്ള രാജ്യ സഭാംഗമാണ്.


അനില്‍ ദവെയുടെ മരണത്തില്‍ പ്രധാന മന്ത്രി നടുക്കവും ദുഖവും രേഖപ്പെടുത്തി. മരണ വാര്‍ത്ത ഞെട്ടിക്കുന്നതും രാജ്യത്തിന് വലിയ നഷ്ടവുമാണെന്ന് പ്രധാന മന്ത്രി പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ദവെ പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായി ഇടപെട്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. അവിഹിതാനായ ദവെ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ