General News

കൊല്‍കൊത്തയ്ക്ക് മഴ നിയമം തുണയായി

Thu, May 18, 2017

Arabianewspaper 316
കൊല്‍കൊത്തയ്ക്ക് മഴ നിയമം തുണയായി

ഐപിഎല്ലിലെ രണ്ടാം ക്വാളിഫെയറിലേക്ക് കൊല്‍ക്കത്തയ്ക്ക് മഴ നനഞ്ഞ് കയറാം. എലിമേനറ്റര്‍ റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ ഏഴു വിക്കറ്റിനാണ് കൊല്‍ക്കൊത്ത പരാജയപ്പെടുത്തിയത്.


മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത്-ലൂയിസ് നിയമ പ്രകാരം വിജയ ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയായിരുന്നു.


സ്‌കോര്‍: സണ്‍റൈസേഴ്‌സ് - ഏഴിന് 128 (20 ഓവര്‍)
കൊല്‍കൊത്ത - മൂന്നിന് 48 (5.2 ഓവറില്‍- മഴ നിയമപ്രകാരം വിജയലക്ഷ്യം അറോവറില്‍ 48 എന്ന് പുതുക്കി നിശ്ചയിച്ചു)


ബംഗലൂരില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കൊത്ത ആദ്യം പന്തെറിയുകയായിരുന്നു. മികച്ച ബൗളിംഗ് പ്രകടനത്തോടെ സണ്‍റൈസേഴ്‌സിന്റെ ഉദയം തടഞ്ഞ കൊല്‍ക്കൊത്ത അവരെ ഏഴിന് 128 എന്ന നിലയില്‍ ഒതുക്കി.


തുടര്‍ന്ന് മഴ മൂലം കൊല്‍ക്കൊത്തയ്ക്ക് ബാറ്റിംഗ് വൈകി. ഇതിനെ തുടര്‍ന്ന് മഴ നിയമ പ്രകാരം വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചു. ആറോവറില്‍ 48 റണ്‍സ് നേടിയാണ് കൊല്‍ക്കൊത്ത വിജയം നേടിയത്.


ഭുവനേശര്‍ കുമാറിനെ സിക്‌സര്‍ പറത്തി ക്രിസ് ലിന്‍ തുടങ്ങിവെച്ചുവെങ്കിലും കൊല്‍ക്കൊത്ത.യുടെ വിലപ്പെട്ട രണ്ടു വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടപ്പെട്ടു. റോബിന്‍ ഉത്തപ്പയാണ് ഒന്നും ചെയ്യാനാകാതെ മടങ്ങിയ കൊല്‍ക്കൊത്തയുടെ താരം. എന്നാല്‍, നായകന്‍ ഗൗതം ഗംഭീര്‍ (32 നോട്ടൗട്ട്) അനായാസം വിജയം നേടിക്കൊടുത്തു. ബൗളിംഗില്‍ നാഥാന്‍ നൈലും (3-20) ഉമേഷ് യാദവും (2-21) മികച്ച ബൗളിംഗാണ് കൊല്‍ക്കൊത്തയ്ക്കു വേണ്ടി കാഴ്ചവെച്ചത്.


നായകന്‍ ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 37), ശിഖര്‍ ധവാന്‍ (13 പന്തില്‍ 11), കെയിന്‍ വില്യംസണ്‍ (26 പന്തില്‍ 24), വിജയ് ശങ്കര്‍ (17 പന്തില്‍ 22), നമാന്‍ ഓജ ( 16 പന്തില്‍ 16) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ യുവരാജ് സിംഗ് ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് എടുത്തത്.

Tags : IPL 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ