General News

ടൈപ്പിംഗ് സെന്ററുകള്‍ക്ക് പകരം അമെര്‍ സെന്ററുകള്‍

Wed, May 17, 2017

Arabianewspaper 284
ടൈപ്പിംഗ് സെന്ററുകള്‍ക്ക് പകരം അമെര്‍ സെന്ററുകള്‍

ദുബായിലെ ടൈംപ്പിംഗ് സെന്ററുകള്‍ അടുത്ത നവംബര്‍ മാസത്തോടെ ചരിത്രത്തിലേക്ക് ഇടംപിടിക്കും. പകരം അത്യാധുനിക സൗകര്യങ്ങളോടെ അമെര്‍ സെന്ററുകള്‍ എത്തും.


വീസ നടപടികള്‍ക്ക് സഹായിക്കാനാണ് ടൈപ്പിംഗ് സെന്ററുകള്‍ ഉള്ളത്. പ്രവാസികള്‍ക്ക് താമസ വീസ അപേക്ഷിക്കാനും മറ്റും ഇവരുടെ സഹായമാണ് സാധാരണ തേടാറുള്ളത്. മലയാളികളാണ് ഈ മേഖലയില്‍ കൂടുതലും ജോലിചെയ്യുന്നത്.


ഏകദേശം അറുന്നൂറോളം ടൈപ്പിംഗ് സെന്ററുകള്‍ ഇതോടെ അടച്ചു പൂട്ടേണ്ടി വരും. അറുപതോളം അമെര്‍ സെരല്‍വ്വീസ് സെന്ററുകളാണ് ഇവയ്ക്ക് പകരമായി എത്തുന്നത്.


മുപ്പതു നാല്‍പതു വര്‍ഷമായി ഈ സേവനങ്ങള്‍ നല്‍കുന്നവര്‍ ഈ മേഖലയില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ടൈപ്പിംഗ് സെന്ററുകള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു.


അമര്‍സെര്‍വീസ് സെന്ററുകളില്‍ സേവനങ്ങള്‍ക്ക് ഈടാക്കുന്ന തുകയിലും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സൂചനയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ