General News

അര്‍ണബിനെതിരെ ബൗദ്ധിക മോഷണം ആരോപിച്ച് െേടംസ് ഗ്രൂപ്പ് വീണ്ടും രംഗത്ത്

Wed, May 17, 2017

Arabianewspaper 339
അര്‍ണബിനെതിരെ ബൗദ്ധിക മോഷണം ആരോപിച്ച് െേടംസ് ഗ്രൂപ്പ് വീണ്ടും രംഗത്ത്

ചാനല്‍ യുദ്ധത്തിന് കളമൊരുങ്ങിയ ടൈംസ് നൗ , റിപ്പബ്ലിക് ടിവി ആരോപണ പ്രത്യാരോപണങ്ങള്‍ പ്രഫഷണല്‍ മത്സരത്തിനപ്പുറം നിയമ പോരാട്ടത്തിലേക്ക് കടക്കുന്നു.


ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ടൈംസ് നൗ ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യവെ ഗ്രൂപ്പ് എഡിറ്ററായ അര്‍ണബും ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറായ പ്രേമ ശ്രീദേവിയും തങ്ങളുടെ ബൗദ്ധിക സ്വത്തായ ചില ടേപ്പുകള്‍ റിപ്പബ്ലിക് ചാനല്‍ തുടങ്ങിയപ്പോള്‍ ഉപയോഗിച്ചുവെന്നാണ് ടൈംസ് ഗ്രൂപ്പ് ആരോപിക്കുന്നത്.


രണ്ട് വര്‍ഷം മുമ്പ് ഇവര്‍ ടൈംസ് നൗവില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ടെലിഫോണിലൂടെ ചില സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്നും ഇത് ഇപ്പോള്‍ പുതിയ ചാനലില്‍ ഉപയോഗിച്ചതായും ടൈംസ് ഗ്രൂപ്പ് ആരോപിക്കുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ