General News

ബംഗാള്‍ മുനിസിപ്പല്‍ ഇലക്ഷന്‍: ഏഴില്‍ നാലിലും തൃണമൂല്‍, ബിജെപിയുടെ സഖ്യ കക്ഷിക്ക് മൂന്നിടത്ത് വിജയം, കോണ്‍ഗ്രസിന് ഭരണം നഷ്ടം, സിപിഎമ്മിന് 148 ല്‍ ഒരു സീറ്റ് മാത്രം.

Wed, May 17, 2017

Arabianewspaper 368
ബംഗാള്‍ മുനിസിപ്പല്‍ ഇലക്ഷന്‍: ഏഴില്‍ നാലിലും തൃണമൂല്‍,

പശ്ചിമ ബംഗാളിലെ ഏഴു മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ നാലിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിനു ശേഷം ബുധനാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്. ബിജെപി ഉള്‍പ്പെടുന്ന സഖ്യം മൂന്നു മുനിസിപ്പാലിറ്റികളില്‍ വിജയിച്ചു.


അതേസമയം, ബിജെപിക്ക് മൂന്നു സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. സഖ്യ കക്ഷിയായ ഗുര്‍ഖാ ജനമുക്തി മോര്‍ച്ച 69 സീറ്റുകളില്‍ വിജയിച്ചു, തൃണമൂലിന് 62 ഇടത്ത് വിജയിക്കാനായി. എന്നാല്‍, ഇടതു പാര്‍ട്ടികള്‍ മത്സരിച്ചപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ വിജയിച്ച് ദയനീയ പരാജയം സമ്മതിക്കേണ്ടി വന്നു. കോണ്‍ഗ്രസ് അഞ്ചു സീറ്റുുകളിലാണ് വിജയിച്ചത്. സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.


ഭരണകക്ഷിയായ തൃണമൂലിന് പ്രധാന പ്രതിപക്ഷ കക്ഷിയായി ബിജെപി എത്തുമെന്ന കണക്കൂക്കൂട്ടലുകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തിയിരുന്നത്. എന്നാല്‍, ബിജെപി കാര്യമായ നേട്ടം ഇതില്‍ ഉണ്ടാക്കിയില്ലെന്നതാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിച്ചത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് നിലവിലെ മുനിസിപ്പാലിറ്റി നഷ്ടമായപ്പോള്‍


സഖ്യ കക്ഷിയായ ഗുര്‍ഖ പാര്‍ട്ടിക്ക് ഏഴില്‍ മൂന്നു മുനിസിപ്പാലിറ്റികള്‍ ലഭിച്ചതിന്റെ ആഹ്‌ളാദം മാത്രമാണ് ബിജെപിക്കുള്ളത്. മലോയര മേഖലയില്‍ ഇവര്‍ തൂത്തുവാരി.


തങ്ങളുടെ ശക്തമായ കോട്ടകള്‍ കാത്തുസൂക്ഷിക്കാന്‍ മമതയുടെ തൃണമൂലിനായി. അതേസമയം, മലയോര മേഖലയായ ഡാര്‍ജിലിംഗില്‍ ബിജെപി സഖ്യം മികവു കാട്ടി. അതേസമയം, മിറിക് മുനിസിപ്പാലിറ്റി പിടിച്ചെടുത്ത് ശക്തി കാണിക്കാനും മമമതയ്ക്കായി.


ബിജെപി ഉള്‍പ്പെടുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും മൂന്നു മുനിസിപ്പാലിറ്റികളില്‍ ഭരണം പിടിച്ചെടുത്തു. ഡാര്‍ജിലിംഗ്, കുര്‍സിയോംഗ്, കലിംപോംഗ് എന്നിവടങ്ങളിലാണ് ബിജെപി സഖ്യം വിജിയിച്ചത്.


പുജാലി മുനിസിപ്പാലിറ്റിയില്‍ ഒറ്റയ്ക്കും മിറികില്‍ ഗൂര്‍ഖാ പാര്‍ട്ടിയോടൊപ്പവും രണ്ടാം സ്ഥാനത്ത് ബിജെപി എത്തി.


നാലിടത്ത് തൃണമൂല്‍ വിജയിച്ചെങ്കിലും ഏഴു മുനിസിപ്പാലിറ്റികളിലും കുടുതല്‍ സീറ്റുകള്‍ വിജയിച്ചത് ബിജെപി സഖ്യമാണെന്ന് ബംഗാളിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്വര്ഗി പറയുന്നു. 72 സീറ്റുകളില്‍ ബിജെപി സഖ്യം വിജയിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 62 സീറ്റുകള്‍ മാത്രമാണ് ലഭിച്ചതെന്ന് വിജയ്വര്‍ഗി പറയുന്നു. ഇതുമായി ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസിന് അഞ്ചു സീറ്റുകള്‍ ലഭിച്ചു.


ഭരണം ഉണ്ടായിരുന്ന റായിഗഞ്ചില്‍ കോണ്‍ഗ്രസിന് ഇക്കുറി മൂന്നു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇക്കുറി ഇവിടെ 24 സീറ്റുകള്‍ തൃണമൂല്‍ നേടി.


പതിനാറ് സീറ്റുകളുള്ള പുജാലിയില്‍ 12 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ ഭരണം പിടിച്ചത്. രണ്ടു സീറ്റുള്ള ബിജെപി- ജിജെഎം സഖ്യം രണ്ടാം സ്ഥാനത്തും ഒരു സീറ്റുമാത്രം നേടി കോണ്‍ഗ്രസ് സിപിഎം സഖ്യം മൂന്നാം സ്ഥാനത്തുമായി.


 

Tags : West Bengal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ