OMG News

മരണത്തിന് കീഴടങ്ങും മുമ്പ് അവള്‍ ഡാഡിയോട് കേണപേക്ഷിച്ചു, ചികിത്സിപ്പിക്കു പക്ഷേ,

Wed, May 17, 2017

Arabianewspaper 1571
മരണത്തിന് കീഴടങ്ങും മുമ്പ് അവള്‍ ഡാഡിയോട് കേണപേക്ഷിച്ചു, ചികിത്സിപ്പിക്കു പക്ഷേ,

അര്‍ബുദ രോഗിയായ മകള്‍ പിതാവിനോട് കെഞ്ചി - തന്നെ ചികിത്സിപ്പിക്കു. വാട്‌സാപില്‍ സ്വന്തം പിതാവിനയച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി.. പക്ഷേ, പണം ഉണ്ടായിട്ടും ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന പിതാവിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രുരതയ്ക്ക് അനുഭവപാത്രമായി മകള്‍ ഇക്കഴിഞ്ഞ പതിനാലിന് .യാത്രയായി. 


ഡാഡി .. ഡോക്ടര്‍മാര്‍ പറയുന്നത് താന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ്. ദയവു ചെയ്ത എന്നെ ചികിത്സിക്കു. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ തിന്നു തീര്‍ത്തതിന്റെ ബാഹ്യ ലക്ഷണങ്ങള്‍ അവള്‍ വീഡിയോയില്‍ ഡാഡി എന്നു വിളിച്ച് കാണിക്കുന്നുമുണ്ട്.


വീടു വിറ്റ് പണം ഉണ്ടാക്കാന്‍ അമ്മ തുനിഞ്ഞപ്പോള്‍ സ്ഥലത്തെ എംഎല്‍എ ബോണ്ട ഉമമഹേശ്വര റാവു ഭീഷണിപ്പെടുത്തുകയായിരുന്നു വിജയവാഡ സ്വദേശിയായ സായി ശ്രീ എന്ന പതിമൂന്ന്കാരിയുടെ പിതാവ്. സായിയുടെ പിതാവ് ശിവകുമാറും അമ്മ സുമശ്രീയും രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മകള്‍ സായി ശ്രീ അമ്മയുടെ കൂടെയാണ്. രോഗബാധിതയായതോടെ മകളുടെ ചികിത്സ നടത്താന്‍ അമ്മയ്ക് പണമില്ലാതായി. അമ്മയുടെ കൈവശം പണമില്ലെന്നും ചികിത്സിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് മകള്‍ ബംഗലുരിലുള്ള പിതാവിന് വാട്‌സാപ് സന്ദേശം അയച്ചത്.


വേര്‍പിരിഞ്ഞ് താമസിക്കുന്ന പിതാവ് പണം ഉണ്ടായിട്ടും നല്‍കിയില്ല. പണം നല്‍കാനോ, മകളെ കാണാനോ പിതാവ് തയ്യാറായില്ല.


ഈ സംഭവത്തിന് അധിക നാള്‍ കഴിയും മുമ്പ് സായി ശ്രീ ക്രൂരതകളില്ലാത്ത ലോകത്തിലേക്ക് യാത്രയുമായി. സോഷ്യല്‍ മീഡിയയില്‍ ഈ വിഡീയോ വൈറലായതോടെ ആന്ധ്ര പ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. വിജയ വാഡ പോലീസ് കമ്മീഷണര്‍ക്കാണ് മനുഷ്യാവകാശ കമ്മീഷണന്റെ നിര്‍ദ്ദേശം.


വിജയവാഡ പോലീസ് നടത്തിയ അന്വേഷണത്തില്‍ ശിവകുമാര്‍ റൗഡിയാണെന്നും നിരവധി പേരുടെ കയ്യില്‍ നിന്നും പണം തട്ടിയെടുത്തതിന്റെ പേരില്‍ കേസ് ഉണ്ടെന്നും ജയില്‍ ശിക്ഷ അനുഭവിച്ചതാണെന്നും പറയുന്നു. വിജയവാഡയില്‍ കേസ് ഉള്ളതിനാലാണ് ഇയാള്‍ ബംഗലൂരിലേക്ക് മാറിയത്.


മകളുടെ പേരിലാണ് വീടെന്നും എന്നാല്‍, മകള്‍ മൈനറായതിനാല്‍ വീട് വില്‍ക്കാന്‍ പിതാവിന്റെ അനുവാദം വേണമെന്നുമുണ്ട്. അതേസമയം, ശിവകുമാര്‍ മറ്റൊരാള്‍ക്ക് വീട് പണയപ്പെടുത്തിയിരിക്കുകയാണെന്നും ഇതിനാല്‍ വീട് വില്‍ക്കാന്‍ നോക്കിയ ശ്രമങ്ങള്‍ തെലുങ്കു ദേശം എംഎല്‍എ ഇടപെട്ട് തടയുകായിരുന്നുവെന്നും പോലീസ് അന്വേഷിച്ചു കണ്ടെത്തി.


മകളുടെ ചികിത്സയ്ക്കായി അഞ്ചു ലക്ഷം പിതാവ് നല്‍കിയെന്നാണ് വിജയ വാഡ പോലീസ് പറയുന്നത്. മകളെ കാണാനായി വിജയവാഡയില്‍ എത്തിയാല്‍ പോലീസ് പിടിയിലാകുമെന്ന ഭയവും ഇയാള്‍ക്കുണ്ടായിരിന്നിരിക്കാം.


എന്നാല്‍, പോലീസ് ഇടപെട്ട് കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭിക്കാനുള്ള രേഖകള്‍ കൈമാറിയിരുന്നുവെന്നും എന്നാല്‍, ഇതിനു കാത്തു നില്‍ക്കാതെ മരണം സായി ശ്രീയെ തട്ടിയെടുത്തുവെന്നും വിജയവാഡ പോലീസ് പറയുന്നു.

Tags : Cruel 
Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ