Health News

വേനല്‍ച്ചൂടിനെ നേരിടാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍

Wed, May 17, 2017

Arabianewspaper 1781
വേനല്‍ച്ചൂടിനെ നേരിടാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ അതിന്റെ ഉച്ചസ്ഥായില്‍ എത്തുകയാണ്. താപനില 40 ഡിഗ്രിക്കു മുകളില്‍ എത്തി. ഇനിയുള്ള രണ്ടു മാസം ചൂട് കനക്കും. ഇതിനൊപ്പമാണ് ഇക്കുറി റമദാന്‍ നോമ്പു കാലവും എത്തുന്നത്. ഇത് തീവ്രമായ വ്രതകാലവുമാകും.


പുറത്ത് ജോലിചെയ്യുന്നവര്‍, പ്രത്യേകിച്ച് നിര്‍മാണ മേഖലയിലുള്ള തൊഴിലാളിള്‍ക്ക് ഇൗ കാലഘട്ടത്തില്‍ ആരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ മുന്‍കരുതലുകള്‍ ആവശ്യമാണ്.


നോമ്പുകാലത്ത് ജോലി സമയത്തിനു സ്വാഭാവികമായി നിയമ പരമായ ഇളവു ലഭിക്കും. ഇതിനൊപ്പം വേനല്‍ക്കാലത്തെ ഉച്ച വിശ്രമ സമയവും ലഭിക്കും,. ഇതിനാല്‍ പലപ്പോഴും രാത്രി കാലങ്ങളിലോ, അതി രാവിലെയോ നിര്‍മാണ ജോലികള്‍ നടത്താനാകും പല കരാര്‍ കമ്പനികളും ശ്രമിക്കുക.


വേനല്‍ക്കാലം ആരോഗ്യസമ്പുഷ്ടമാക്കാന്‍ ആവശ്യമായ ചില കാര്യങ്ങള്‍ ചുവടെ


1. ജോലി ആരംഭിക്കും മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുക. വിയര്‍പ്പു മൂലം നഷ്ടപ്പെടുന്ന ജലാംശം തിരിച്ചു പിടിക്കാന്‍ ഇതു മൂലം കഴിയും.


2. സൂര്യഘാതം ഏല്‍ക്കാതിരിക്കാന്‍ ശരീരം പൂര്‍ണമായും കവര്‍ ചെയ്യുന്ന വസ്ത്രം ധരിക്കുക. അയവുള്ളതും പരുത്തികൊണ്ടുള്ളതുമായ ഉള്‍വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.


3. ദാഹം തോന്നുന്ന സമയത്ത് നിങ്ങള്‍ക്ക് രണ്ടു ശതമാനത്തോളം നിര്‍ജ്ജലീകരണം സംഭവിച്ചിരിക്കും. ഇങ്ങിനെ സംഭവിച്ചുകഴിഞ്ഞാല്‍ വീണ്ടും പൂര്‍വസ്ഥിതിയിലെത്താന്‍ രണ്ടു മണിക്കൂര്‍ കുറഞ്ഞത് വേണം. ദാഹിക്കും മുമ്പ് തന്നെ വെള്ളം കുടിക്കുക എന്നത് പ്രാധാന്യമാണ്.


4. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പതിനഞ്ചു മിനിറ്റിലും 250 മില്ലി ലീറ്റര്‍ ( ഒരു ഗ്ലാസ് ) വെള്ളം കുടിക്കുക. ഇത് ശരീരത്തെ ജലസമ്പുഷ്ടമാക്കാന്‍ പര്യാപ്തമാണ്.


5 ജോലി സ്ഥലത്ത് കൈയ്യെത്താവുന്ന ദൂരത്ത് ശുദ്ധമായ കുടിവെള്ളം സൂക്ഷിക്കുക. എല്ലാവരും പൊതുവായി കുടിക്കുന്ന കുപ്പികളോ, പാത്രങ്ങളോ കഴിവതും ഒഴിവാക്കുക.


6 സാധാരണ നിലയില്‍ തണുപ്പുള്ള വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ശരീരം വളരെ വേഗം ജലം വലിച്ചെടുക്കുന്നതിന് ഇത് സഹായിക്കും. ചൂടുവെള്ളവും അധികം തണുപ്പിച്ച വെള്ളവും ഒഴിവാക്കുക.


7. ചൂടിന്റെ കാഠിന്യം മൂലം ശരീര വേദന, പേശീ വേദന ഉണ്ടാവുന്നുണ്ടെങ്കില്‍ കുടിക്കാനുപയോഗിച്ച വെള്ളം വൃത്തിയുള്ള ടവലില്‍ നനച്ച ശേഷം വേദനയുള്ള ഭാഗത്ത് നേരിയ തോതില്‍ അമര്‍ത്തുക.


8. കാപ്പി, ചായ, സോഡ, കാര്‍ബണ്‍ഡയോക്‌സൈഡ് ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പാനീയങ്ങള്‍ എന്നിവ ജോലി സമയത്ത് കുടിക്കാതിരിക്കുക.


9. നേരിട്ട് സൂര്യ രശ്മികള്‍ ദേഹത്ത് പതിക്കുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരു ദിവസം എട്ടു ഗ്ലാസ് വെള്ളം ക്യത്യമായ ഇടവേളകളില്‍ കുടിക്കുക.


10. മറ്റ് രോഗങ്ങള്‍ മൂലം മരുന്ന് കഴിക്കുന്നവര്‍ നിര്‍ബന്ധമായും വൈദ്യ പരിശോധന നടത്തുകയും ഡോക്ടര്‍മാരുടെ ഉപദേശം തേടുകയും ചെയ്യുക.

Tags : Summer 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ