General News

കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

Wed, May 17, 2017

Arabianewspaper 334
കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടക സിവില്‍ സപ്ലൈയിസ് കമ്മീഷണര്‍ അനുരാഗ് തിവാരിയെ ഉത്തര്‍ പ്രദേശിന്റെ തലസ്ഥനാ നഗരമായ ലക്‌നാവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിവാരി കഴിഞ്ഞ രണ്ടു ദിവസമായി താമസിച്ചു വന്ന ഗസ്റ്റ് ഹൗസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് യുപി പോലീസ് കേസെടുത്തു.


2007 ല്‍ സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്ന തിവാരി അവധിയിലായിരുന്നു. എന്നാല്‍, അവധി അനുവദിച്ച് കിട്ടിയിരുന്നില്ല. ബംഗലൂരിലെ ഓഫീസില്‍ നിന്നും പരിശീലനത്തിനായി മസൂറിയിലെ ഇന്ത്യന്‍ ഐഐഎസ് അക്കാദമിയില്‍ എത്തിയിരുന്നു. ഇതിനു ശേഷം ബംഗലൂരിലേക്ക് മടങ്ങാനിരുന്ന തിവാരി അവധിക്ക് അപേക്ഷ നല്‍കി ലക്‌നൗവിലെ ഗസ്റ്റ് ഹൗസില്‍ തങ്ങുകയായിരുന്നു.


ജനുവരിയിലാണ് ബംഗലൂരിലെ സിവില്‍ സപ്ലൈയിസ് കമ്മീഷണറുടെ ഓഫീസിലെത്തി തിവാരി ചാര്‍ജെടുത്തത്. എന്നാല്‍, ഇതിനു പിന്നാലെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് ചുമതലയുമായി പോയി. പിന്നീട് മടങ്ങിയെത്തിയ തിവാരി ഒരു മാസം മസൂറിയിലെ അക്കാദമിയില്‍ പരിശീലനത്തിനും പോയി. ഇതു കഴിഞ്ഞ തിങ്കളാഴ്ച ബംഗലൂരില്‍ മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാല്‍, അദ്ദേഹം അവധിക്ക് അപേക്ഷിച്ചു. പക്ഷേ, അവധി അനുവദിച്ചിരുന്നില്ല.

Tags : IAS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ