Sports News

ഐപിഎല്‍ : പൂനെ ഫൈനലില്‍

Wed, May 17, 2017

Arabianewspaper 1432
ഐപിഎല്‍ : പൂനെ ഫൈനലില്‍

റൈസിംഗ് പൂനെ സൂപ്പര്‍ജെയന്റ്‌സ് ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു, ആദ്യ പ്ലേ ഓഫീല്‍ ധോണിയും സുന്ദറും ചേര്‍ന്ന് പൂനെയെ കലാശക്കളിയിലേക്ക് അര്‍ഹത നേടിക്കൊടുക്കുകയായിരുന്നു.  എതിരാളികളായ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് തകര്‍ത്താണ് പൂനെ വിജയം നേടിയത്. ധോണി നേരിട്ട 26 പന്തുകളില്‍ അഞ്ചെണ്ണം പറന്നത് ബൗണ്ടറിക്കപ്പുറത്തേക്കാണ് ഈ സിക്‌സറുകള്‍ പുനെയുടെ വിധി നിര്‍ണയിക്കാന്‍ പോന്നതായിരുന്നു.


26 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്ത ധോണിയാണ് യഥാര്‍ത്ഥത്തില്‍ പുനെയുടെ സ്‌കോര്‍ 150 കടത്തിയത്. അവസാന ഓവറുകളില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ധോണിയും ( 26 പന്തില്‍ 40) മനോജ് തിവാരിയും (48 പന്തില്‍ 68) ചേര്‍ന്ന് നാലിന് 162 എന്ന മാന്യമായ സ്‌കോറിലെത്തിച്ചു. ഓപ്പണര്‍ രഹാനെ 43 പന്തില്‍ 56 നേടി മികച്ച അടിത്തറ നല്‍കി. എന്നാല്‍, മറ്റൊരു ഓപ്പണറായ രാഹുല്‍ ത്രിപാഠി (0) പരാജിതനായി. നായകന്‍ സ്റ്റിവ് സ്മിത്ത് (1) പിന്നാലെ മടങ്ങിയപ്പോഴാണ് തിവാരിയും ധോണിയും രക്ഷകരായി പൂനെക്ക് വേണ്ടി അവതരിച്ചത്.


നേരത്തെ, ഓഫ് സ്പിന്നര്‍ സുന്ദര്‍ മൂന്നു നിര്‍ണയാക വിക്കറ്റുകള്‍ വീഴ്ത്തി മുംബൈ ഇന്ത്യന്‍സിനെ വരിഞ്ഞു മുറുക്കി. ഒമ്പതിന് 142 എന്ന നിലയില്‍ മുംബൈ തകര്‍ന്നടിഞ്ഞു. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പൂനെ നേടിയ 162 എന്ന സ്‌കോറിന് അടുത്തെത്താന്‍ മുംബൈയക്ക് കഴിഞ്ഞില്ല. 


സീസണില്‍ മുംബൈയെ മൂന്നാം തവണയും തറപറ്റിച്ച പൂനെ തങ്ങളുടെ മേധാവിത്വം പുലര്‍ത്തി.


ഗ്രൂപ്പ് സ്റ്റേജില്‍ മുന്നിലെത്തിയ മുംബൈക്ക് അത്യാവശ്യ ഘട്ടത്തില്‍ മികവ് പുറത്തെടുക്കാന്‍ കഴിയാതെ പോയത് തിരിച്ചടിയായി. സ്ലോ പിച്ചില്‍ 150 സ്‌കോര്‍ കടക്കുന്നതു പോലും വൈഷമ്യമായിരിക്കെയാണ് മുംബൈ ബാറ്റ് വീശിയത്.


രോഹിത് ശര്‍മ, അമ്പാട്ടി റായിഡു, പൊള്ളാര്‍ഡ് എന്നീ നിര്‍ണായക കളിക്കാരെയാണ് സുന്ദര്‍ പറഞ്ഞയച്ചത്. നാലു വിക്കറ്റു നഷ്ടത്തില്‍ 51 എന്ന നിലയില്‍ പതറിയ മുംബൈ പാര്‍ത്തിവ് പട്ടേല്‍ ( 40 പന്തില്‍ 52) കരകയറ്റി. പതിനഞ്ചാം ഓവറില്‍ ആറിന് 101 എന്ന നിലയില്‍ ആയ മുംബൈ വിജയം കാണാന്‍ പാടുപെടുമെന്ന് ഉറപ്പായിരുന്നു. എന്നാലും വാലറ്റക്കാര്‍ അവസാന 30 പന്തുകളില്‍ 60 റണ്‍സ് അടിച്ചെടുത്തു. പക്ഷേ, വിജയം 20 റണ്‍സ് അകലെയായിരുന്നു.


രണ്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ വിജയിക്കുന്നവരുമായി മുംബൈക്ക് ഇനി ഒരു അവസരം കുടി ബാക്കിയുണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ