General News

മുത്തലാഖിന് 1400 വര്‍ഷത്തെ പഴക്കം, ഭരണഘടനാ വിരുദ്ധമാകുന്നതെങ്ങിനെ -കപില്‍ സിബല്‍ സുപ്രീം കോടതിയില്‍

Tue, May 16, 2017

Arabianewspaper 405
മുത്തലാഖിന് 1400 വര്‍ഷത്തെ പഴക്കം,  ഭരണഘടനാ വിരുദ്ധമാകുന്നതെങ്ങിനെ -കപില്‍ സിബല്‍ സുപ്രീം കോടതിയില്‍

മുത്തലാഖ് സമ്പദായത്തിന് 1400 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പൈനുണ്ടെന്നും ഇത് എങ്ങിനെ ഭരണഘടനാ വിരുദ്ധ മാകുമെന്നും ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു,


ഭൂരിപക്ഷം ന്യുനപക്ഷങ്ങള്‍ക്കായി നിയമം ഉണ്ടാക്കുന്നത് ശരിയല്ലെന്നും കപില്‍ സിബല്‍ വാദിച്ചു,മുത്തലാഖ് വിഷയത്തില്‍ പുതിയ നിയമം കൊണ്ടുവരാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു,.


ഇത്തരം സമ്പ്രദായങ്ങള്‍ക്ക് മാറ്റം വേണമെങ്കില്‍ അത് സമുദായത്തിനുള്ളില്‍ നിന്നും തന്നെ വേണം ബാഹ്യ ശക്തികള്‍ ഇടപെടാന്‍ പാടുള്ളതല്ലെന്നും സിബല്‍ വാദിച്ചു. സമുദായത്തിലെ ഏതാനും പേര്‍ക്ക് വ്യക്തി നിയമങ്ങളില്‍ എതിര്‍പ്പുണ്ടെന്ന് വെച്ച് ഈ മേഖലയില്‍ പരിഷ്‌കാരംം വേണമെന്ന വാദിക്കാന്‍ കഴിയില്ലെന്നും സിബല്‍ പറഞ്ഞു.


എന്നാല്‍, ഒരൊറ്റ പന്തില്‍ മൂന്നു വിക്കറ്റുകള്‍ ഒരുമിച്ച് വീഴണമെന്ന് വാശിപിടിക്കാനാകുമോ എന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു,. ഏകീകൃത നിയമം ഇന്ത്യയില്‍ ഉണ്ടെങ്കിലും വിവാഹത്തിലും വിവാഹമോചനകാര്യത്തിലും ഇങ്ങിനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ