General News

ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം വിവാദമായി

Tue, May 16, 2017

Arabianewspaper 408
ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം വിവാദമായി

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ, സുരേഷിന്റെ പ്രകോപനപരമായ പ്രസംഗം വിവാദമായി. ബിജെപി പ്രവര്‍ത്തകരെ തൊട്ടാല്‍ കൈയ്യും തലയും കാണില്ലെന്നാണ് സുരേഷ് പ്രസംഗിച്ചത്. പാറാശലയ്ക്കടുത്ത് ആനാവുരില്‍ ആര്‍എസ്എസ് ജില്ലാ നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബിജെപി ജില്ലാ അദ്ധ്യക്ഷന്റെ പ്രകോപനപരമായ പ്രസംഗം.


ആനാവുരിലും പാറശാലയിലും സമാധാനം നിലനില്‍ക്കുന്നതും തിരിച്ചടിക്കാത്തതും ആര്‍എസ്എസ് സംയമനം പാലിച്ചിട്ടാണെന്നും ഇത് തങ്ങളുടെ ഔദാര്യമാണെന്നും ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടിയുള്ള മുന്നേറ്റം ഉണ്ടാകുമെന്നും സുരേഷ് പറഞ്ഞു. ഇത് തടയാന്‍ പോലീസിനു സാധിക്കില്ലെന്നും സുരേഷ് വെല്ലുവിളിച്ചു,


സിപിഎം ആക്രമണങ്ങള്‍ക്കെതിരെ നെയ്യാറ്റിന്‍കരയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയാരിന്നു സുരേഷ്. കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രണത്തില്‍ ബിജു എന്ന ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട ശേഷം സംസ്ഥാനത്ത് ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് എരിതീയില്‍ എണ്ണ ഒഴിക്കുന്നതു പോലുള്ള പ്രസംഗങ്ങളുമായി നേതാക്കള്‍ രംഗത്ത് എത്തുന്നത്.

Tags : BJP-CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ