General News

മോഡി സര്‍ക്കാര്‍ മൂന്നാം വര്‍ഷം ; രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ റെയ്ഡ്, കേസ്

Tue, May 16, 2017

Arabianewspaper 366
മോഡി സര്‍ക്കാര്‍ മൂന്നാം വര്‍ഷം ; രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ റെയ്ഡ്, കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലേറി മൂന്നാം വാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സിബിഐ റെയ്ഡ് എന്ന് ആക്ഷേപം. മുന്‍ ധനമന്ത്രി പി ചിദംബരത്തിനും ബിജെപി-ആര്‍എസ്എസ് പ്രസ്ഥാനങ്ങളുടെ മുഖ്യശത്രുവായ ലാലു പ്രസാദ് യാദവിനെതിരെയുമാണ് സിബിഐ റെയ്ഡ് നടത്തിയത്.


2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടു വര്‍ഷം അവശേഷിക്കെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നു.


കഴിഞ്ഞ മൂന്നു വര്‍ഷവും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അഴിമതി കേസുകള്‍ നിലനിന്നിട്ടും കാര്യമായ അന്വേഷണം നടത്തുകയോ നടപടികള്‍ എടുക്കുകയോ മോഡി സര്‍ക്കാര്‍ ചെയ്തിരുന്നില്ല.


അധികാരത്തിലേറിയ ഉടന്‍ ഇവര്‍ക്കെതിരെ നടുപടികള്‍ സ്വീകരിച്ചാല്‍ രാഷ്ട്രീയ പകപോക്കലാകുമെന്ന് പൊതുജനം ധരിക്കുമെന്ന ആശങ്ക ഉള്ളതിനാലാണ് അന്നൊന്നും ഇത്തരത്തിലുള്ള നീക്കം നടത്താതിരുന്നത്. എന്നാല്‍, പൊടുന്നനെ പി ചിദംബരത്തിനും ലാലുവിനെതിരെ റെയ്ഡുമായി നീങ്ങുന്നത് കരുതലോടൊയാണ് പ്രതിപക്ഷ കക്ഷികള്‍ നോക്കി കാണുന്നത്.


2007 ല്‍ ഒരു മാധ്യമ സ്ഥാപനത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ചിദംബരം സഹായിച്ചുവെന്ന കേസിലാണ് സിബിഐ അദ്ദേഹവുമായി ബന്ധമുള്ള 14 ഇഇ്ങളില്‍ റെയ്ഡ് നടത്തിയത്. ആദായ നികുതി അധികൃതര്‍ ലാലുപ്രസാദ് യാദവുമായി ബന്ധമുള്ള 22 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 1000 കോടിയുടെ ബിനാമി വസ്തു ഇടപാടുകളെ കുറിച്ചാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.


കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം ബിജെപിയെയും ആര്‍എസ്എസിനേയും ലക്ഷ്യം വെച്ച് സിബിഐ കേസുകള്‍ എടുത്തിരുന്നു. ഗുജറാത്ത് കലാപവും, വ്യാജ ഏറ്റുമുട്ടലുകളും മറ്റും മോഡിയെ കുടുക്കാന്‍ ഉപയോഗിച്ചതായും കാവി ഭീകരത എന്ന വിശേഷണം നല്‍കി ആര്‍എസ്എസിനേയും മറ്റും കുടുക്കാന്‍ നോത്തിയതായും സംഘപരിവാര്‍ നേതാക്കളും മറ്റും കരുതുന്നു.


അധികാരത്തിലെത്തിയപ്പോള്‍ ബിജെപി നോട്ടമിട്ടിരുന്നത് പി ചിദംബരത്തേയും ലാലുവിനേയും മമതയേയുമാണ്. ഇവര്‍ക്കെതിരെ ശക്തമായ കേസുകള്‍ ഇപ്പോള്‍ നിലിവിലുണ്ട്..


സോണിയ ഗാന്ധി, റോബര്‍ട്ട് വദ്ര, രാഹുല്‍ ഗാന്ധി എന്നിവരേയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നത്.


എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്ര തടഞ്ഞത് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുവാണ്. ഇതാണ് ലാലുവിനോടുള്ള പക എന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ