General News

പുറത്തു വിട്ടത് യഥാര്‍ത്ഥ വീഡിയോ, കേസെടുക്കാന്‍ കുമ്മനത്തിന്റെ വെല്ലുവിളി

Tue, May 16, 2017

Arabianewspaper 274
പുറത്തു വിട്ടത് യഥാര്‍ത്ഥ വീഡിയോ, കേസെടുക്കാന്‍ കുമ്മനത്തിന്റെ വെല്ലുവിളി


പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് സിപിഎം വാദ്യഘോഷങ്ങളുമായി ജാഥ നടത്തിയെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ അന്വേഷണം നടത്തി കേസ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.


കണ്ണൂര്‍ എസ്പി ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും വ്യാജമാണെങ്കില്‍ കേസ് എടുക്കാനുമാണ് നിര്‍ദ്ദേശം. ദേശീയ തലത്തില്‍ ചര്‍ച്ചയായ വീഡിയോ കുമ്മനം ട്വിറ്ററിലും ഫെയ്‌സുബുക്കിലും ഷെയര്‍ ചെയ്തിരുന്നു,.


കണ്ണൂരിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് കുമ്മനത്തിനെതിരെ കേസ് നല്‍കിയത്. എന്നാല്‍, സിപിഎം ആഹ്‌ളാദ പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് ഇതെന്ന് കുമ്മനം രാജശേഖരന്‍ ആവര്‍ത്തിച്ചു. പോസ്റ്റ് പിന്‍വലിക്കില്ലെന്നും കേസ് എടുക്കട്ടെയെന്നും ജയിലില്‍ പോകാനും തയ്യാറാണെന്ന് കുമ്മനം പറഞ്ഞു.


ദൃശ്യങ്ങള്‍ വ്യാജമാണെന്നും കുമ്മനത്തിനെതിരെ വേണ്ടി വന്നാല്‍ കേസ് എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.


ബിജുവിനെതിരെ കൊലവിളി നടത്തിയതിന്റേയും കൊലയ്ക്കു ശേഷം ആഹ്‌ളാദം പ്രകടിപ്പിച്ചും നിരവധി സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയല്‍ പോസ്റ്റുകള്‍ ഇട്ടതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇതില്‍ ഒരു വീഡിയോ മാത്രമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.


തനിക്ക് പറയാനുള്ളതും തെളിയിക്കാനുള്ളതും അന്വേഷണം വരുമ്പോള്‍ നല്‍കും. ഇതിനു മുമ്പ് പലരേയും വകവരുത്തുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കാറുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയപ്പോള്‍ ഇതു നടപ്പിലാക്കിയവരെ അഭിനന്ദിക്കുകയും അഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നതും കുമ്മനം ചൂണ്ടിക്കാട്ടി,.


 

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ