General News

കുല്‍ഭൂഷന്‍ ജാദവ് കേസ് : ഹരീഷ് സാല്‍വെയുടെ ഫീസ് ഒരു രൂപ

Tue, May 16, 2017

Arabianewspaper 308
കുല്‍ഭൂഷന്‍ ജാദവ് കേസ് : ഹരീഷ് സാല്‍വെയുടെ ഫീസ് ഒരു രൂപ

പാക്കിസ്ഥാനിലെ പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കേസ് രാജ്യാന്തര കോടതിയില്‍ വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ത്യാ സര്‍ക്കാരില്‍ നിന്നും പ്രതിഫലമായി വാങ്ങിക്കുന്നത് കേവലം ഒരു രൂപ മാത്രം.


ഒരു സിറ്റിംഗിന് ഇരുപതു ലക്ഷം രൂപ വരെ ഫീസ് വാങ്ങിക്കുന്ന ഹരീഷ് സാല്‍വെ ഇപ്പോള്‍ ലണ്ടന്‍ കോടതിയില്‍ ബാരിസ്റ്ററായി പ്രവര്‍ത്തിക്കുകയാണ്. ഇതിനിടയില്‍ ഇന്ത്യയിലെ കേസുകളില്‍ സുപ്രീം കോടതിയിലും മറ്റ് ഹൈക്കോതികളിലും എത്തി വാദിക്കുന്നുണ്ട്.


ജാദവിന് വേണ്ടി രാജ്യാന്തര കോടതിയില്‍ ഇന്ത്യുയുടെ ഭാഗം വാദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത് രാജ്യാന്തര കോടതികളില്‍ വാദിച്ചു പരിചയമുള്ള ഹരീഷ് സാല്‍വെയാണ്. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ സാല്‍വെയെ എന്തിനാണ് ഇത്രയും മുന്തിയ ഫീസ് നല്‍കി വിദേശ കാര്യ മന്ത്രാലയം നിയോഗി്ച്ചതെന്നും ഇതിലും ഫീസ് കുറച്ചു വാങ്ങുന്ന മറ്റേതെങ്കിലും പ്രഗത്ഭ അഭിഭാഷകര്‍ രാജ്യാന്തര കോടതിയില്‍ ഇന്ത്യയെ പ്രതിനിധികരിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്‍ജീവ് ഗോയല്‍ എന്നയാള്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന് ട്വിറ്ററില്‍ അയച്ച സന്ദേശത്തിന് മറുപടിയായാണ് സാല്‍വെയെ പോലുള്ള മികച്ച അഭിഭാഷകന്‍ ഇന്ത്യക്കു വേണ്ടി ഹാജരാകുന്നതിന് കേവലം ഒരു രൂപ മാത്രമാണ് ഫീസ് ഇടാക്കുന്നതെന്ന് സുഷമ വെളിപ്പെടുത്തിയത്.


ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് നല്ലതല്ലെന്നും സുഷമ പറഞ്ഞു. രാജ്യാന്തര കോടതി ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുക്കുമെന്നും ജാദവിന് നീതി ലഭിക്കുമെന്നും ഇന്ത്യക്ക് ഉറപ്പുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.


ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും വാദങ്ങള്‍ രാജ്യാന്തര കോടതി ഇന്നലെ കേട്ടു. കേസ് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ