General News

ഓഹരി വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം, സെന്‍സെക്‌സ് നിഫ്റ്റി റെക്കോര്‍ഡിട്ടു

Tue, May 16, 2017

Arabianewspaper 361
ഓഹരി വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം, സെന്‍സെക്‌സ് നിഫ്റ്റി റെക്കോര്‍ഡിട്ടു

മുംബൈ ഓഹരി വിപണിയില്‍ റെക്കോര്‍ഡു നേട്ടം. ബിഎസ്ഇ സെന്‍സെക്‌സ് 30,518 എന്ന പുതിയ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തി. ദേശീയ ഓഹരി വിപണി സൂചികയായ നിഫ്ടിയും 9,492 എന്ന പുതിയ ഉയരം താണ്ടി,.


സെന്‍സെക്‌സ് ചൊവ്വാഴ്ച രാവിലെ 9.30 ന് 165.10 പോയിന്റ് ഉയര്‍ന്ന് 30,487.22 എന്ന നിലയില്‍ എത്തിയിരുന്നു. ദേശീയ ഓഹരി വിപണി സൂചിക ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴെ 28.65 പോയിന്റുയര്‍ന്ന് 9,474.05 എന്ന നിലയില്‍ എത്തി.


കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നാണ്ട് തികയുന്ന ദിനത്തിലാണ് ഓഹരി വിപണിയില്‍ മികച്ച നേട്ടം ഉണ്ടായതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.


യുപിയില്‍ ബിജെപി അധികാരത്തിലേറിയ ശേഷവും സെന്‍സെക്‌സ് മികച്ച നിലയിലേക്ക് എത്തിയിരുന്നു. അടിസ്ഥാന സൗകര്യ വികസനവും, ബാങ്കിുംഗ് മേഖലയിലെ ഉണര്‍വും ആണ് സെന്‍സെക്‌സിനെ ഉയര്‍ത്തുന്നത്.


യുഎസില്‍ എച്ച്1 ബി വീസയില്‍ നിയന്ത്രണം വന്നതും ഐടി കമ്പനികള്‍ ആയിരക്കണക്കിന് പേരെ പിരിച്ചു വിടുന്നതും ഇത്തരം കമ്പനികളുടെ ഓഹരികളെ ബാധിച്ചെങ്കിലും പൊതുവെ മറ്റ് കമ്പനികളുടെ ഓഹരികള്‍ മികവു പുലര്‍ത്തിയത് സെന്‍സെക്‌സിന് എതിരായില്ല.


രാജ്യത്തെ മാകോഇക്കണോമിക്‌സ് ഡാറ്റ അനുകൂലമായതും പണപ്പെരുപ്പം 2.99 എന്ന നിലയിലേക്ക് താഴ്ന്നതും മൊത്ത വില സൂചിക നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതും നിക്ഷേപകര്‍ക്ക് അനുകൂലമായി.

Tags : Nifty  Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ