General News

പി ചിദംബരത്തിന്റെയും മകന്റെയും വസതികളില്‍ സിബിഐ റെയ്ഡ്

Tue, May 16, 2017

Arabianewspaper 224
പി ചിദംബരത്തിന്റെയും മകന്റെയും വസതികളില്‍ സിബിഐ റെയ്ഡ്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും വസതികളില്‍ സിബിഐ റെയ്ഡ്.


എയര്‍സെല്‍ -മാക്‌സിസ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള ചിദംബരത്തിന്റെ വീട്ടില്‍ രാവിലെ ഏഴിനാണ് സിബിഐ സംഘം എത്തിയത്.


ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം നടന്നു വരികയായിരുന്നു.


രാജ്യവ്യാപകമായി 14 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡുകള്‍ അരങ്ങേറിയത്. മുംബൈ, ഡെല്‍ഹി, ഗുരുഗ്രാം എന്നിവടങ്ങളിലുമാണ് റെയ്ഡ് നടന്നത്.


കാര്‍ത്തി ചിദംബരത്തിനെതിരെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനിക്കു വേണ്ടി പണം വിദേശ രാജ്യങ്ങളില്‍ നിന്നും ഹവാല ഇടപാട് വഴി എത്തിച്ചെന്നാണ് കേസ്. ഷീന ബോറ വധക്കേസിലെ പ്രധാന പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയയുടെയും ഉടമസ്ഥതിയിലായിരുന്നു ഐഎന്‍എക്‌സ് മീഡിയ.


അതേസമയം, സിബിഐ റെയ്ഡിലൂടെ തന്നെ നിശബ്ദനാക്കാന്‍ നോക്കുകയാണെന്ന് പി ചിദംബരം പറഞ്ഞു, സര്‍ക്കാരിനെതിരെ താന്‍ ചില മാധ്യമങ്ങളില്‍ എഴുതുന്നതും ഇതിന് കാരണമാണെന്ന് ചിദംബരം പറഞ്ഞു. പ്രതിപക്ഷ നേതാക്കാളേയും, മാധ്യമ പ്രവര്‍ത്തകരേയും സന്നദ്ധ സംഘടനകളേയും സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും ചിദംബരം ആരോപിച്ചു,


അതേസമയം സിബിഐ റെയ്ഡുകളെ ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി സ്വാഗതം ചെയ്തു. നിരവധി കേസുകളാണ് ചിദംബരത്തിനെതിരെയുള്ളതെന്നും താമസിയാതെ ചിദംബരം ജയിലില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.,

Tags :   CBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ