General News

പെട്രോളിനും ഡീസലിനും വില രണ്ടു രൂപയിലേറെ കുറച്ചു

Tue, May 16, 2017

Arabianewspaper 338
പെട്രോളിനും ഡീസലിനും വില രണ്ടു രൂപയിലേറെ കുറച്ചു

രാജ്യത്തെ പൊതു മേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ കുത്തനെ കുറവ് വരുത്തി. പെട്രോളിന് ലിറ്ററിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയുമാണ് കുറച്ചത്.


തിങ്കളാഴ്ച അര്‍ദ്ധ രാത്രിക്കു ശേഷം പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു,. രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 68.09 എന്നായിരുന്നത് 65.32 രൂപ എന്നായി കുറഞ്ഞിട്ടുണ്ട്. ഡീസല്‍ വില ലിറ്ററിന് 57.35 എന്നതില്‍ നിന്ന് 54.90 രൂപയായും കുറഞ്ഞു.


മെയ് ഒന്നിന് പെട്രോള്‍ വില ലിറ്ററിന് ഒരു പൈസയും ലിറ്ററിന് 44 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. മെയ് ഒന്നു മുതല്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പെട്രോള്‍-ഡീസല്‍ വില നിത്യേന പുതുക്കി നിശ്ചയിക്കുന്ന സംവിധാനം എണ്ണക്കമ്പനികള്‍ പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരികയാണ്.


രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ നേരിയ വില വ്യത്യാസമാണ് വന്നതെങ്കിലും ഡോളറുമായുള്ള രൂപയുടെ മൂല്യം വര്‍ദ്ധിച്ചതാണ് പെട്രോള്‍ വിലയില്‍ കാര്യമായ മാറ്റം വരാന്‍ കാരണം. മെയ് ഒന്നിന് ക്രൂഡോയില്‍ വില ബാരലിന് 52.36 എന്നായിരുന്നത് തൊട്ടടുത്ത ദിവസങ്ങളില്‍ 49.55 ഡോളര്‍ എന്ന നിലയിലായി. അതേസമയം, മെയ് ആദ്യ വാരം ക്രൂഡോയില്‍ വില വീണ്ടും ബാരലിന് 50 നു മേല്‍ എത്തിയിട്ടുണ്ട്. അതിനിടെ രൂപയുടെ മൂല്യത്തില്‍ 5.6 ശതമാനം വര്‍ദ്ധനവുണ്ടായതും എണ്ണക്കമ്പനികള്‍ക്ക് ഗുണമായി. ഒമ്പതു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമാണ് രൂപയ്ക്ക് ഡോളറിനെതിരെ ഇ്‌പ്പോള്‍ ലഭിച്ചിരിക്കുന്നത്. 2016 നവംബറില്‍ ഒരു ഡോളറിന് 68.80 രപയായിരുന്നത് മെയ് 15 ന് 64.11 രൂപയായാണ് മാറിയിരിക്കുന്നത്. ഒരു ഡോളറിന് നാലു രൂപയോളം വില കുറഞ്ഞിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ