General News

ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കെതിരെ അധിനിവേശ കാശ്മീരില്‍ പ്രതിഷേധം

Mon, May 15, 2017

Arabianewspaper 280
ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കെതിരെ അധിനിവേശ കാശ്മീരില്‍ പ്രതിഷേധം

ചൈനീസ് സര്‍ക്കാര്‍ മുന്‍ കൈ എടുത്ത് നടത്തുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കെതിരെ പാക് അധിനി വേശ കാശ്മീരിലെ ഗില്‍ജിത് -ബാള്‍ട്ടിസ്ഥാനില്‍ കനത്ത പ്രതിഷേധം,.


ചൈന-പാക് സാമ്പത്തിക ഇടനാഴി കടന്നു പോകുന്ന റൂട്ടായതിനാലാണ് ഇരു രാജ്യങ്ങളുടേയും അധിനി വേശം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ പ്രതിഷേധം നടത്തുന്നത്.


ബീജിംഗില്‍ ഉച്ചകോടി നടക്കുന്നതിനിടെയാണ് ഇതിനെതിരെ വന്‍ പ്രതിഷേധം. ചൈനയുടെ ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ പദ്ധതി യുഎസിലേയും യൂറോപ്യന്‍ രാജ്യങ്ങളിലേയും വ്യവസായികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, പദ്ധതി കൊണ്ട് ചൈനീസ് കമ്പനികള്‍ക്കാണ് ഗുണമെന്ന വാദവും നിലവിലുണ്ട്.


68 രാജ്യങ്ങളും 440 കോടി ജനങ്ങളും ഉള്‍പ്പെടുന്ന ബൃഹദ് പദ്ധതി ചൈനയില്‍ ആരംഭിക്കുന്നുവെങ്കിലും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും ചൈന പറയുന്നു.

Tags : PoK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ