General News

മുത്തലാഖിന് പകരം പുതിയ നിയമം കൊണ്ടു വരും -കേന്ദ്ര സര്‍ക്കാര്‍

Mon, May 15, 2017

Arabianewspaper 312
മുത്തലാഖിന് പകരം പുതിയ നിയമം കൊണ്ടു വരും -കേന്ദ്ര സര്‍ക്കാര്‍

ഇസ്ലാമിക വിവാഹ മോചനത്തിനായി പുതിയ നിയമ നിര്‍മാണം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലുള്ള മുത്തലാഖ് ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചാല്‍ പുതിയ നിയമം മൂന്നു മാസത്തിനകം പാര്‍ലമെന്റില്‍ പാസാക്കി എടുക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോസ്തഗി കോടതിയെ അറിയിച്ചത്.


മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്ന പ്രത്യേക ഭരണ ഘടന ബെഞ്ചിനു മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍ പോലും മുത്തലാഖ് അംഗികരിക്കുന്നില്ലെന്ന് റോഹ്തഗി കോടതിയെ അറിയിച്ചു,.


മുസ്ലീം സ്ത്രീകളുടെ മൗലികാവശങ്ങള്‍ നിഷേധിക്കുന്നതായും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു, എന്നാല്‍, ബഹുഭാര്യാത്വം പോലുള്ള വ്യക്തി നിയമങ്ങളില്‍ ഇടപൈടാന്‍ താല്‍പര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ