General News

ഹേഗ് കോടതിയില്‍ ഇന്ത്യ -പാക് നിയമ യുദ്ധം, പാക്കിസ്ഥാന്‍ മനുഷ്യവാകാശ ലംഘനം നടത്തിയെന്ന് ഇന്ത്യ

Mon, May 15, 2017

Arabianewspaper 484
ജാദവിന്റെ കുറ്റസമ്മത മൊഴിയുടെ വിഡിയോ രാജ്യാന്തര കോടതി തള്ളി

ചാരനെന്ന് ആരോപിച്ച് പിടികൂടി വധ ശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കേസില്‍ ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇരു വിഭാഗങ്ങളും ആദ്യ ദിവസം തങ്ങളുടെ ഭാഗങ്ങള്‍ ശക്തമായി വാദിച്ചു, ജാദവിന്റെ കുറ്റ സമ്മത മൊഴിയുടെ വീഡിയോ ഹാജരാക്കാമെന്ന് പാക്കിസ്ഥാന്‍ അറിയി്ചചെങ്കിലും രാജ്യാന്തര കോടതി ഇത് നിരാകരിച്ചു,.


സൈനിക കസ്റ്റഡിയില്‍ ഉള്ളയാളുടെ കുറ്റസമ്മത മൊഴിക്ക് വിശ്വാസ്യതയില്ലെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇത് പാക്കിസ്ഥാന് തിരിച്ചടിയായി.


പാക്കിസ്ഥാന്‍ രാജ്യാന്തര നിയമങ്ങള്‍ പാലിക്കാതെയാണ് ജാദവിന് വധശിക്ഷ വിധിച്ചതെന്ന് ഇന്ത്യ ആരോപിച്ചു, വിയന്ന കരാറിന്റെ ലംഘനമാണിതെന്നും ഇന്ത്യ വാദിച്ചു,. ഇരു ഭാഗങ്ങളുടേയും അര മണിക്കൂര്‍ വീതമുള്ള വാദം കേട്ട കോടതി വിധി പറയാന്‍ കേസ് മാറ്റി വെച്ചു,.


ജാദവിന് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കാന്‍ പതിനെട്ട് പ്രാവശ്യം ഇന്ത്യ പാക്കിസ്ഥാനെ സമീച്ചെന്നും ഇന്ത്യ രാജ്യാന്തര കോടതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍ പോലും നല്‍കിയതെന്നും ഇന്ത്യക്കു വേണ്ടി ഹാജരായ ലണ്ടന്‍ ബാരിസ്റ്റര്‍ ഹരീഷ് സാല്‍വെ പറഞ്ഞു. ജാദവ് ഇന്ത്യന്‍ പൗരനാണെന്ന് ഇതില്‍ പറഞ്ഞിട്ടുണ്ട്. നാവിക സേനയില്‍ നിന്നും വിരമിച്ച ജാദവ് വ്യാപാരിയാണെന്നും ബിസിനസ് ആവശ്യത്തിനാണ് ഇറാനിലെത്തിയതെന്നും എന്നാല്‍, ഇവിടെ നിന്ന് പാക്കിസ്ഥാന്‍ ചാര സംഘടന ജാദവിനെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും സാല്‍വെ വാദിച്ചു,


ജാദവിന് മനുഷ്യാവകാശം പോലും പാക്കിസ്ഥാന്‍ നിഷേധിച്ചതായി ഇന്ത്യ വാദിച്ചു, കോണ്‍സുലാര്‍ സേവനം ജാദവിന് ലഭ്യമാക്കണമെന്നത് മനുഷ്യാവകാശമാണ്. കുറ്റം സമ്മതിച്ചു കൊണ്ടുള്ള ജാദവിന്റെ വീഡിയോ സൈനികരുടെ പിടിയില്‍ ഉള്ളപ്പോള്‍ ജാദവിന കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാകാമെന്നും സാല്‍വെ വാദിച്ചു,


ജാദവിന് കോണ്‍സുലര്‍ സൗകര്യം നല്‍കില്ലെന്ന് ഐഎസ്‌ഐ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സാല്‍വെ കോടതിയില്‍ ഹാജരാക്കി. ജാദവിനെ സൈനിക കേതി വധ ശിക്ഷയ്ക്ക് വിധിച്ച കാര്യം മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് ഇന്ത്യ അറിഞ്ഞത്. പാക് നയതന്ത്ര ഓഫീസ് ഇന്ത്യയില്‍ ഉണ്ടായിരുന്നിട്ടും ഇത് അറിയിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും


ജാദവിനെ ഇന്ത്യ ചാരനായി പാക്കിസ്ഥാനിലേക്ക് അയച്ചതാണെന്ന് വാദിച്ച പാക്കിസ്ഥാന്‍ ജാദവിന്റെ ചിത്രവും മുസ്ലീം പേരുമുള്ള പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. ഹുസൈന്‍ മുബാരക് പട്ടേല്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ടാണ് പാക്കിസ്ഥാന്‍ ഹാജരാക്കിയത്. മഹാരാഷ്ട്രയിലെ ഥാനെയില്‍ നിന്നാണ് പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്തിരിക്കുന്നത്.


ജാദവിനെ കമാന്‍ഡര്‍ ജാദവ് എന്നാണ് പാക് അഭിഭാഷകനായ ഖവാര്‍ ഖുരേഷി വിശേഷിപ്പിച്ചത്. ജാദവിന്റെ വധ ശിക്ഷയ്‌ക്കെതിരായ ഈ കേസ് അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും രാജ്യാന്തര കോടതിയുടെ സമയം പാഴാക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും വാദമുഖങ്ങള്‍ കേള്‍ക്കുന്നതിന് മുമ്പു തന്നെ രാജ്യാന്തര കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്ന വിചിത്രമായ വാദം ഇന്ത്യ ഉന്നയിക്കുകയാണെന്നും വാദിച്ചു,


വിചാരണ നാലു ഘട്ടങ്ങളിലായാണ് നടന്നതെന്നും ബലൂചിസ്ഥാനില്‍ നിന്നുമാണ് ജാദവിനെ പിടികൂടിയതെന്നും ഖുറൈഷി കോടതിയില്‍ പറഞ്ഞു. ജാദവ് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇന്ത്യ ഇതുവരെ കൈമാറിയിട്ടില്ലെന്നും ഖുറേഷി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ