General News

ഭരണഘടടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണം- ബിജെപി കേന്ദ്ര നേതൃത്വം

Mon, May 15, 2017

Arabianewspaper 317
ഭരണഘടടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണം- ബിജെപി കേന്ദ്ര നേതൃത്വം

ഗവര്‍ണര്‍ സദാശിവത്തെ വിമാര്‍ശിച്ച ബിജെപി സംസ്ഥാന നേതാക്കളെ തള്ളി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം. ഭരണ ഘടനാസ്ഥാപപനങ്ങളെ ബഹുമാനിക്കണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി പറഞ്ഞു.


നേതാക്കള്‍ ഭരണഘടനാ പദിവകളെ മാനിക്കണമെന്നും പാര്‍ട്ടി നിലപാട് ഇതാണെന്നും കേന്ദ്ര മന്ത്രി രാജിവ് പ്രതാപ് റൂഡി പറഞ്ഞു. കൊല്ലപ്പെട്ട ബിജുവിന്റെ വീട് താന്‍ 17 ന് സന്ദര്‍ശിക്കുമെന്ന് റൂഡി പറഞ്ഞു. ബിജുവിന്റെ കൊലപാതകത്തിന് കേരള സര്‍ക്കാര്‍ മറുപടി പറയണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ചെറുവിരല്‍ അനക്കാത്തത് അത്യന്തം അപലപനീയമാണെന്നും റൂഡി പറഞ്ഞു.


പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കേരളത്തിലെ നേതൃത്വം ഗവര്‍ണര്‍ സദാശിവത്തെ കണ്ട് നിവേദനം സമര്‍പ്പി്ച്ചിരുന്നു.


ഗവര്‍ണര്‍ ഇത് മുഖ്യമന്ത്രിക്ക് അയച്ചു നല്‍കി. ഗവര്‍ണറുടെ ഈ നടപടിയെ ബിജെപി സംസ്ഥാന നേതാക്കള്‍ വിമര്‍ശിച്ചു, ഗവര്‍ണര്‍ പോസ്റ്റ് മാന്റെ വേഷം കെട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ വിലാസം അറിയാഞ്ഞിട്ടില്ല തങ്ങള്‍ ഗവര്‍ണറെ കണ്ടതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞിരുന്നു.


ഇതിനു പിന്നാലെ ഡെല്‍ഹിയില്‍ നടന്ന പ്രതിഷേധ യോഗത്തിലാണ് മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ ഗവര്‍ണറെ ഇകഴ്ത്തി സംസാരിച്ചത്. മുഖ്യമന്ത്രിയെ കാണുമ്പോള്‍ തല കുനിയുന്ന ഗവര്‍ണറാണെങ്കില്‍ ഈ പദവി വിട്ടൊഴിഞ്ഞ് പോകണമെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.


 

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ