General News

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ജവാന്റെ വീട്ടിലേര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ നീക്കം ചെയ്തു

Mon, May 15, 2017

Arabianewspaper 217
ജവാന്റെ കുടുംബത്തോട് അവഹേളനമെന്ന് പരാതി.

അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് ആറു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ യുപി മുഖ്യമന്ത്രി യോഗിത്യ നാഥ് ജവാന്റെ വസതിയിലെത്തുന്നതിന് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ അദ്ദേഹം പോയ ഉടനെ നീക്കം ചെയ്തത് വിവാദമായി.


മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് പ്രാദേശിക ഭരണകൂടം ജവാന്റെ വസതിയില്‍ പുതിയ കര്‍ട്ടനും സോഫയും കാര്‍പെറ്റും കൊണ്ടു വന്നിരുന്നു. വീട്ടിലെ ജനലില്‍ താല്‍ക്കാലികമായി എയര്‍ കണ്ടിഷണറും സ്ഥാപിച്ചു,.


25 മിനിട്ട് മാത്രമാണ് മുഖ്യമന്ത്രി ജവാന്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചത്. അദ്ദേഹം മടങ്ങിയതിനു പിന്നാലെ ഇൗ സജ്ജീകരണങ്ങള്‍ എല്ലാം എടുത്തു മാറ്റിയെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.


സോഫയിലും ടീപോയിലും കാവി തുണികള്‍ വിരിക്കാനും ദിയോറയിലെ പ്രാദേശിക ഭരണ കൂടം തയ്യാറായി. അതിര്‍ത്തിയില്‍ പാക് സൈനികരുടെ ക്രൂരതയ്ക്ക് വിധേയനായ ജവാന്‍ പ്രേം സാഗറിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി കുടുംബാഗംങ്ങളെ ആശ്വസിപ്പിക്കുകയും സര്‍ക്കാര്‍ സഹായമായ ആറു ലക്ഷം രുപയുടെ ചെക്ക് കൈമാറുകയും ചെയ്തു, കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുമെന്ന വാഗ്ദാനവും യോഗി നടത്തി.


എസി പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റരും കൊണ്ടു വന്നിരുന്നു. എസി ഫിറ്റ് ചെയ്തത് മുളകമ്പ് കൊണ്ട് താങ്ങു കൊടുത്തായിരുന്നു. അടിസ്ഥാന സൗകര്യമില്ലാത്ത ഗ്രാമത്തിലെ റോഡുകള്‍ മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് മണിക്കൂറുകള്‍ കൊണ്ട് കോണ്‍ക്രീറ്റ് ചെയ്ത് ഉദ്യോഗസ്ഥര്‍ ഗ്രാമീണരെ ഞെട്ടിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ