General News

ഗുജറാത്ത്: വഗേലയുടെ ഘര്‍വാപസിക്ക് കളമൊരുങ്ങുന്നു, രാഹുലിനെ ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്തു

Mon, May 15, 2017

Arabianewspaper 264
വഗേലയുടെ ഘര്‍വാപസിക്ക് കളമൊരുങ്ങുന്നു

ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല കോണ്‍ഗ്രസ് വിടുമെന്ന് സൂചന. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വഗേല ട്വിറ്ററില്‍ അണ്‍ ഫോളോ ചെയ്യുകയും ബിജെപിക്ക് എതിരെ പോസ്റ്റ് ചെയ്ത പഴയ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യുകയും കണ്ടെത്തിയവരാണ് ഇക്കാര്യം സൂചിപ്പിച്ചത്.


ബിജെപിയില്‍ നിന്നും തല്ലിപ്പിരിഞ്ഞ് കോണ്‍ഗ്രസില്‍ എത്തിയ വഗേല നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കുടിയാണ്. സുരേഷ് മെഹ്തയ്ക്കു ശേഷം ഗുജറാത്തില്‍ ബിജെപി മുഖ്യമന്ത്രിയായിരുന്ന വഗേല ഒരു വര്‍ഷത്തിനു ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയി രാഷ്ട്രീയ ജനതാ പാര്‍ട്ടി രൂപികരിച്ച് കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു. പിന്നീട്, ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു.


കഴിഞ്ഞ ഇരുപതു വര്‍ഷമായി വഗേല കോണ്‍ഗ്രസിലാണ്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വഗേല പാര്‍ട്ടി വിട്ടു ഘര്‍വാപസി നടത്തുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നാണ് പലരും വിലയിരുത്തുന്നത്. ഇത്രയും കാലമായിട്ടും കോണ്‍ഗ്രസ് നല്ലൊരു പ്രാദേശിക നേതാവിനെ വളര്‍ത്തി കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല,


പട്ടേല്‍ സമരത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദ്ദിക് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടു വരാന്‍ ശ്രമം നടത്തിയതിനെ വഗേല എതിര്‍ത്തിരുന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ ഹാര്‍ദ്ദിക് പട്ടേല്‍ വേണമെന്നും പ്രചാണത്തിന് അദ്ദേഹത്തെ ഉപയോഗിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് വഗേല നിരസിച്ചു,


മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വഗേലയെ പ്രഖ്യാപിക്കാന്‍ അദ്ദേഹം ശ്രമം നടത്തിയിരുന്നു എന്നാല്‍, ഹൈക്കമാന്‍ഡ് ഇതിനോട് യോജിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ 57 നിയമസഭാംഗങ്ങളില്‍ 36 പേര്‍ വഗേലയെ പിന്തുണയ്ക്കുന്നവരാണ്. വഗേലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ഇവര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം ഹൈക്കമാന്‍ഡ് നിരാകരിച്ചു, ഇതിനെ തുടര്‍ന്നാണ് വഗേല ബിജെപിയിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


76കാരനായ വഗേല 1996 വരെ ബിജെപിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസായാലും ബിജെപിയായായും ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രി വഗേലയായിരിക്കുമെന്ന് എഴുതിയ വലിയ ബോര്‍ഡുകളും ബാനറുകളും പലയിടത്തും ഉയര്‍ന്നിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ